‘ഇന്ത്യയെപ്പോലെ സ്വാധീന ശക്തിയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ അനിവാര്യം’: നന്ദിയറിയിച്ച് ഇസ്രായേൽ പ്രതിനിധി

0

ടെൽ അവീവ്: യുദ്ധത്തിൽ ഇന്ത്യയെപ്പോലെ സ്വാധീനശക്തിയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഇസ്രായേൽ. മറ്റു രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് ഇസ്രായേൽ പ്രതിനിധി നവോർ ഗിലോൺ പത്രസമ്മേളനത്തിലൂടെയാണ്  വ്യക്തമാക്കിയത്. തങ്ങളുടെ രാജ്യത്തിന് പിന്തുണ നൽകുന്നതിന് ഇന്ത്യയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഹമാസ് നടത്തുന്ന ആക്രമണങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു. ഇസ്രായേലിനുള്ള പിന്തുണ അദ്ദേഹം എടുത്തുപറയുകയും ചെയ്തു. പലസ്തീൻ ഇസ്രായേൽ ജനതയെ ബന്ദികളാക്കി യുദ്ധത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയും നവോർ പ്രകടിപ്പിച്ചിട്ടുണ്ട്. ഹമാസിന് ആയുധങ്ങളും പരിശീലനവും നൽകുന്നതിൽ ഇറാന് പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഇസ്രായേൽ അറിയിച്ചു.

Google search engine
Previous article‘ഇസ്രായേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്, ഇതു ജയിക്കും’: ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ
Next articleഹമാസിനെ പിന്തുണച്ചു: പോൺസ്റ്റാർ മിയ ഖലീഫയെ വിലക്കി പ്ലേബോയ്