‘പലസ്തീനിലെ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല’: മുന്നറിയിപ്പുമായി നെതന്യാഹു

0

ടെൽ അവീവ്: യുദ്ധത്തിൽ പലസ്തീനിലെ ഒരു ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ലെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധം മുറുകുകയാണ്. പോരാട്ടത്തിന് മേല്‍നോട്ടം വഹിക്കാൻ അടിയന്തര ഐക്യ സര്‍ക്കാരും യുദ്ധ ക്യാബിനറ്റും രൂപീകരിക്കാൻ നെതന്യാഹു പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സുമായി ചേര്‍ന്നു. ഇതില്‍ നെതന്യാഹു, ബെന്നി ഗാന്റ്‌സ്, നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരും “നിരീക്ഷക” അംഗങ്ങളായി പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടും.

യുദ്ധത്തിൽ പലസ്തീന് സഹായമെത്തിക്കാൻ റഫ അതിര്‍ത്തി തുറക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി അറിയിച്ചു. റഫ അതിര്‍ത്തിക്ക് നേരെയുള്ള ആക്രമണത്തില്‍ നിന്ന് പിൻവാങ്ങണമെന്ന് ഇസ്രയേലിനോട് ഈജിപ്ത് ആവശ്യപ്പെട്ടിട്ടു. പലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഇസ്രായേല്‍, പലസ്തീൻ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ഇന്ന് മുതല്‍ ഓപ്പറേഷൻ അജയ് ആരംഭിച്ചു. ആവശ്യമെങ്കില്‍ ഇന്ത്യൻ നാവികസേനയെയും സേവനത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

Google search engine
Previous articleഹമാസിനെ പിന്തുണച്ചു: പോൺസ്റ്റാർ മിയ ഖലീഫയെ വിലക്കി പ്ലേബോയ്
Next article‘ഭീകരർ വധിച്ച മകളുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത് ഐഫോൺ’: കോടീശ്വരനായ പിതാവിന്റെ വിവരണം ഇങ്ങനെ