‘ജപ്പാനിൽ കോവിഡ് വീണ്ടും പടർന്നു പിടിക്കുന്നു’: പ്രതിദിനം മരണപ്പെട്ടത് 456 പേർ

0

ടോക്കിയോ: ജപ്പാനിൽ കോവിഡ് എട്ടാം തരംഗം പടർന്നു പിടിക്കുന്നു. പ്രതിദിനം 456 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണനിരക്കാണിത്.

വ്യാഴാഴ്ച മുതൽ 2,45,542 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 20,720 കേസുകൾ ടോക്കിയോയിൽ മാത്രം 20,720 സ്ഥിരീകരിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവംബർ മുതൽ കോവിഡ് വ്യാപനം കുത്തനെ വർധിക്കുകയുയാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ മരണം സംഭവിച്ചവരിൽ 40.8 ശതമാനം പേരും 80 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 90 വയസ്സിന് മുകളിൽ പ്രായമുള്ളവർ 34.7 ശതമാനവും 70ന് മുകളിലുള്ളവർ 17 ശതമാനവുമാണ് മരണപ്പെട്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Google search engine
Previous article‘ഗുരുസ്തുതി സമയത്ത് മുഖ്യമന്ത്രി എഴുന്നേറ്റില്ല,വിവാദം രൂക്ഷം’: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് നേതാക്കൾ
Next article‘പെൺമക്കളെ കാണണം’: നിയമപരമായി ലിംഗഭേദം മാറ്റി അച്ഛൻ