‘ജയലളിതയുടെ മരണം മികച്ച ചികിത്സ ലഭിക്കാതെ’: ശശികലയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ

0

ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ച് ഡിഎംകെ സർക്കാർ. ശശികലയുൾപ്പെടെയുള്ള നാല് പേർക്കെതിരെ അന്വേഷണം വേണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ജയലളിതയുടെ ചികിത്സ നടക്കുമ്പോൾ പുറത്തുവന്നിരുന്ന റിപ്പോർട്ടുകളിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ജയലളിതയുടെ മരണത്തെത്തുടർന്ന് ആരോപണങ്ങളുമായി മുഖ്യമന്ത്രി പനീർ സെൽവം അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. അവയിൽ മിക്കതും ശശികലയ്ക്കെതിരെയുള്ള ആരോപണങ്ങളായിരുന്നു. തുടർന്ന്,  അധികാരത്തിലുണ്ടായിരുന്ന അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ ജസ്റ്റിസ് അറുമുഖസ്വാമി അധ്യക്ഷനായ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

2016 ഡിസംബർ അഞ്ചിന് രാത്രി 11:30 മരണം സംഭവിച്ചെന്നാണ് അപ്പോളോ ആശുപത്രിയിലെ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതിന് ഒന്നര ദിവസം മുൻപ് അവർക്ക്‌ മരണം സംഭവിച്ചെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകണമെന്നുള്ള നിർദേശവും പാലിച്ചില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

Google search engine
Previous articleകേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന സംഭവം: പൊലിഞ്ഞത് 6 ജീവനുകൾ
Next article‘പ്രസവവേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷപ്പെടുത്തി’: യുവതിയ്ക്ക് കൈയടി നൽകി സോഷ്യൽ മീഡിയ