‘ജോണി ഡെപ്പിന് ഒരു മില്യൺ നഷ്ടപരിഹാരം നൽകി ആംബർ ഹേഡ്’: പണം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡെപ്പ്

0

മാനനഷ്ട കേസിൽ ജോണി ഡെപ്പിന് ഒരു മില്യൻ ഡോളർ(8.2കോടി) നഷ്ടപരിഹാരം നൽകി ആംബർ ഹേഡ്. കഴിഞ്ഞ ജൂൺ മാസത്തിലാണ് കേസിനെ കുറിച്ചുള്ള അന്തിമ വിധി വന്നത്. നഷ്ടപരിഹാരമായി ലഭിച്ച പണം മുഴുവൻ കാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഡെപ്പ് വ്യക്തമാക്കി. ഹോളിവുഡ് താരങ്ങളായ താരം ജോണി ഡെപ്പും ആംബർ ഹേഡും 2009 ൽ ദി റം ഡയറിയുടെ സെറ്റിലൂടെയാണ് കണ്ടുമുട്ടുന്നത്. കുറച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും പ്രണയത്തിൽ ആവുകയായിരുന്നു. 2015 ൽ ഇവർ വിവാഹിതരാവുകയും  2016-ൽ, ഹേഡ് വിവാഹമോചനത്തിന് അപേക്ഷ നൽകുകയും ചെയ്തു.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ഡെപ്പ് തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപണമുയർത്തി കൊണ്ടാണ് വിവാഹമോചനത്തിന് ഹേഡ് അപേക്ഷ നൽകിയത്. എന്നാൽ, ഈ ആരോപണങ്ങൾ ഡെപ്പ് നിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2017ൽ ഇരുവർക്കും വിവാഹമോചനം ലഭിച്ചു. പിന്നീട്,
2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് എഴുതിയ ഒരു ലേഖനമാണ് മാനനഷ്ട കേസിലേക്ക് വഴിവെച്ചത്.

ഈ ലേഖനത്തെ തുടർന്ന് ഡിസ്‌നി അടക്കമുള്ള നിർമ്മാണ കമ്പനികൾ ഡെപ്പിനെ സിനിമകളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതോടെ, ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ്പ് നൽകുകയായിരുന്നു. എന്നാൽ, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ലെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല. പിന്നീട് ഇരുവരും തമ്മിലുള്ള നിയമ പോരാട്ടങ്ങൾ ആരംഭിക്കുകയായിരുന്നു. ഒരുപാട് നാടകീയ സംഭവങ്ങൾ പിന്നീട് കോടതിയിൽ  അരങ്ങേറിയിരുന്നു. വിചാരണയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

Google search engine
Previous article‘മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് പോകാൻ കുട്ടികൾക്ക് ഭയം’: ഒഡീഷയിലെ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി
Next articleവരുമോ… വ്യാജനെ കുടുക്കാൻ ഡിജിലോക്കർ? അറിയാം, കൂടുതൽ വിശദാംശങ്ങൾ