മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് ജയം, ആംബർ 15 മില്യൺ നഷ്ടപരിഹാരം നൽകണം

0

വിർജീനിയ: മുൻഭാര്യയുമായുള്ള മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് ജയം. ഡെപ്പ് കേസ് ജയിച്ചതോടെ, 15 മില്യൺ ഡോളർ മുൻ ഭാര്യയും നടിയുമായ ആംബർ ഹേഡ് നഷ്ടപരിഹാരമായി അദ്ദേഹത്തിന് നൽകേണ്ടിവരും. 2 മില്യൺ ഡോളർ ഡെപ്പും നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരമായി ആംബറിനു നൽകണമെന്ന് കോടതി വിധിച്ചു.

ആറാഴ്ച നീണ്ട വിചാരണക്ക് ശേഷം, യുഎസിലെ വിർജീനിയ കോടതിയിലെ 7 അംഗ ജൂറി പാനലാണ് വിധി പുറപ്പെടുവിച്ചത്. ബ്ലാക് മാസ്, പൈറേറ്റ്സ് ഓഫ് കരീബിയൻ, സ്ലീപ്പി ഹോളോ തുടങ്ങിയ വിഖ്യാത ചിത്രങ്ങളിലൂടെ പ്രശസ്തനായ ജോണി ഡെപ്പിന്റെ മുൻഭാര്യ ആംബർ, ഒരിക്കൽ നൽകിയ ഒരു അഭിമുഖത്തോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്ന് ആംബർ ഹേഡ് ഒരു പൊതുപരിപാടിയിൽ വെളിപ്പെടുത്തി. അതോടെ, സമൂഹത്തിൽ ജോണിയുടെ പ്രതിച്ഛായ ഇടിഞ്ഞു. അദ്ദേഹത്തിന് അവസരങ്ങൾ തുടർച്ചയായി നഷ്ടപ്പെടാൻ ആരംഭിച്ചു.

സിനിമകൾ തുടരെത്തുടരെയായി ക്യാൻസലായതോടെയാണ് ജോണി ഡെപ്പ് അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്. ജോണി ഡെപ്പിന്റെ അടുത്ത സുഹൃത്തും അഭിഭാഷകനുമായ ആദം വാൾഡ്മാൻ, ചില പ്രസ്താവനകളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആംബർ തിരിച്ചും കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളർ നഷ്ടപരിഹാരമായിരുന്നു അവർ ആവശ്യപ്പെട്ടത്. തന്നെ ജോണി നിരന്തരമായി പീഡിപ്പിക്കാറുണ്ടെന്നും ആംബർ ആരോപിച്ചു.

Google search engine
Previous article35 രൂപയ്ക്ക് വേണ്ടി യുവാവിന്റെ നിയമപോരാട്ടം: ഇന്ത്യൻ റെയിൽവേക്ക് പോയത് രണ്ടരക്കോടി
Next articleഗുജറാത്ത് കലാപത്തോടെ വാജ്പേയ് മോദിയെ പുറത്താക്കാനൊരുങ്ങി: അന്ന് രക്ഷിച്ചത് ബാൽ താക്കറെയെന്ന് ശിവസേന