ജസ്റ്റിൻ ട്രൂഡോ : ഖാലിസ്ഥാൻ ഭീകരരുടെ അപ്പോസ്തലൻ

0

രാഷ്ട്രത്തലവന്മാർ എക്കാലത്തും രാഷ്ട്രവികസനത്തിലും പുനരുദ്ധാരണത്തിലും ബദ്ധശ്രദ്ധരായിരിക്കും. എന്നാൽ, ചുരുക്കം ചില രാഷ്ട്രനേതാക്കൾക്ക് എക്കാലത്തും താല്പര്യം സ്വന്തം രാജ്യത്തെ ആഭ്യന്തര കാര്യങ്ങളെക്കാൾ  മറ്റുള്ള രാജ്യങ്ങളിൽ എന്തു നടക്കുന്നുവെന്നറിയാനായിരിക്കും. ഇത്തരക്കാരിൽ നമ്മൾ പരിചയപ്പെടുന്ന പുതുമുഖമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിൽ, കാർഷിക ക്ഷേമത്തിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ എതിർത്തു കൊണ്ട് ഇടനിലക്കാർ തൊഴിലാളികളെ മുൻനിർത്തി നയിക്കുന്ന സമരങ്ങളിൽ ജസ്റ്റിൻ ട്രൂഡോ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, ‘സ്വന്തംകാര്യം നോക്കിയാൽ മതി, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട’ എന്ന് മുഖത്തടിച്ച മറുപടിയായിരുന്നു ഇന്ത്യൻ സർക്കാർ നൽകിയത്. പോരാഞ്ഞ് കോവിഡ്‌  അവലോകനത്തിനായി കാനഡ വിളിച്ചുകൂട്ടിയ യോഗം ഇന്ത്യ ബഹിഷ്കരിക്കുകയും ചെയ്തു. അവിടം കൊണ്ടൊന്നും തീരുന്നതല്ലായിരുന്നു ട്രൂഡോയുടെ ആശങ്ക.’സമാധാനപരമായ പ്രതിഷേധങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി കാനഡ നിലകൊള്ളുമെന്ന്’ ട്രൂഡോ വീണ്ടും പ്രഖ്യാപിക്കുകയാണ് ചെയ്തത്.

നമുക്ക് ആരാണീ ജസ്റ്റിൻ ട്രൂഡോ എന്ന് നോക്കാം. ജസ്റ്റിൻ പിയറി ജയിംസ് ട്രൂഡോ എന്ന ജസ്റ്റിൻ ട്രൂഡോ, കാനഡയുടെ ഇരുപത്തിമൂന്നാമത്തെ പ്രധാനമന്ത്രിയാണ്. ട്രൂഡോയ്ക്ക് രാഷ്ട്രീയം ജന്മസിദ്ധമാണ്. ലിബറൽ പാർട്ടിയിലെ ശക്തരായ നേതാക്കളിൽ ഒരാളും, ക്യാനഡയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയുമായ പിയറി ട്രൂഡോയുടെ പുത്രനാണ് ജസ്റ്റിൻ ട്രൂഡോ. 2013-ൽ ലിബറൽ പാർട്ടിയുടെ  നേതൃനിരയിലേക്ക് വന്ന ജസ്റ്റിൻ, മനുഷ്യമനസ്സിന്റെ നന്മയേയും അനുതാപത്തെയും എപ്രകാരം രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്നയാളാണ്. ലിബറൽ പാർട്ടിയുടെ പ്രതീക്ഷയായി 1968-ൽ ജസ്റ്റിന്റെ പിതാവ് പിയറി ട്രൂഡോ  കടന്നുവന്നത് വൻ തരംഗം സൃഷ്ടിച്ചാണ്. ‘ട്രൂഡോമാനിയ’ എന്നാണ് അദ്ദേഹത്തിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ  കാലഘട്ടം അറിയപ്പെട്ടത്. എന്നാൽ, അച്ഛന്റെ ഗുണമൊന്നും കാണിക്കാൻ ജസ്റ്റിന് കഴിഞ്ഞില്ല. 2013-2015 കാലഘട്ടത്തിൽ നിശബ്ദ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന ജസ്റ്റിൻ ട്രൂഡോയ്ക്ക് 2015-ലെ തിരഞ്ഞെടുപ്പിൽ പറയത്തക്ക  പ്രതീക്ഷയും ഇല്ലായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി നടന്ന ഒരു ബോട്ടപകടം ട്രൂഡോയുടെ തലവര മാറ്റിമറിച്ചു.

2 സെപ്റ്റംബർ, 2015
അന്നാണ്, ലോകത്തിന്റെ മൊത്തം നെഞ്ചു പൊള്ളിച്ച ആ ഫോട്ടോഗ്രാഫ് നൂറുകണക്കിന് കോടി മനുഷ്യരുടെ കണ്ണിലുടക്കുന്നത്. അലൻ കുർദിയെന്ന സിറിയൻ അഭയാർത്ഥിയായ കുഞ്ഞിന്റെ മൃതദേഹം തുർക്കിയിലെ ബോഡ്രം തുറമുഖത്തടിഞ്ഞു കിടക്കുന്ന ചിത്രം അസോസിയേറ്റഡ് പ്രസ് മുതൽ മനോരമ വരെയുള്ള ദിനപത്രങ്ങൾ ഫ്രണ്ട് പേജിൽ പ്രസിദ്ധീകരിച്ചു. കമിഴ്ന്ന നിലയിൽ കിടന്നിരുന്ന കുഞ്ഞുദേഹം കണ്ടാൽ അവൻ ഉറങ്ങുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. മനുഷ്യ  മനസ്സാക്ഷിയുടെ മുന്നിൽ ചോദ്യചിഹ്നമായി, ജീവിക്കാനുള്ള അവകാശത്തിന്റെ വിലക്കപ്പെട്ട പ്രതീകമായി ആ മൂന്നു വയസുകാരന്റെ ജഡം കിടന്നു. കാറ്റു നിറച്ച ബോട്ടിൽ അനധികൃതമായി തുർക്കിയിൽ നിന്നും ഗ്രീക്ക് ദ്വീപായ കോസിലേക്കുള്ള യാത്രയിലായിരുന്നു അലൻ മരിച്ചത്. എട്ടു പേർക്കു കയറാവുന്ന ബോട്ടിൽ പതിനാറു പേർ കയറിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശക്തമായ തിരകളിൽപ്പെട്ട ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അലന്റെ പിതാവ് അബ്ദുല്ല കുർദി രക്ഷപ്പെട്ടവരിൽ ഒരാളായിരുന്നു. താനും കുടുംബവും കനേഡിയൻ അഭയാർത്ഥി പൗരത്വത്തിന് അപേക്ഷിച്ചിരുന്നുവെന്നും, എന്നാൽ കാനഡ അതു നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാർഗ്ഗമായ യൂറോപ്പിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിലായിരുന്നു അബ്ദുള്ളയും കുടുംബവും.

കാട്ടുതീ പോലെയായിരുന്നു അന്താരാഷ്ട്ര പ്രതിഷേധം ആഞ്ഞടിച്ചത്. സിറിയയിൽ നിന്നുള്ള അഭയാർഥികളുടെ ദയനീയാവസ്ഥയിൽ ലോകം മുഴുവൻ അനുതപിച്ചു. ഇതു തന്നെയാണ് തനിക്കുള്ള അവസരമെന്ന് മനസ്സിലാക്കിയ ട്രൂഡോയുടെ രാഷ്ട്രീയ ബുദ്ധി ഉണർന്നു. കാനഡ ഭരിച്ചിരുന്ന വലതുപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിക്കും അതിന്റെ നേതാക്കൾക്കുമെതിരെ ജസ്റ്റിൻ ട്രൂഡോ ആഞ്ഞടിച്ചു. മനുഷ്യത്വത്തിന് പുല്ലുവില പോലും കൽപ്പിക്കാത്തവരാണ് കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറും അദ്ദേഹത്തിന്റെ പാർട്ടിക്കാരുമെന്ന് ട്രൂഡോ ആരോപിച്ചു. അഭയം നൽകാമെന്ന് കാനഡ സമ്മതിച്ചിരുന്നെങ്കിൽ മൂന്നുവയസ്സുള്ള അലനും അവന്റെ അഞ്ചു വയസുകാരൻ ജേഷ്ഠൻ ഗാലിബുമുൾപ്പെടെ 12 പേർ മരിക്കില്ലായിരുന്നുവെന്ന് ജസ്റ്റിൻ ട്രൂഡോ ഗദ്ഗദകണ്ഠനായി മാധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി. സ്വാഭാവികമായും ജനരോഷം മുഴുവൻ ഹാർപ്പർക്കും അദേഹത്തിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്കുമെതിരെ തിരിഞ്ഞു.

“വിഡ്ഢികളാണെങ്കിലും അവർ എണ്ണത്തിൽ വളരെ കൂടുതലുണ്ടെങ്കിൽ ആ കൂട്ടത്തിന്റെ  പ്രഹരശേഷിയെ കുറച്ചു കാണരുത്” എന്ന് വിഖ്യാത അമേരിക്കൻ നടനും എഴുത്തുകാരനുമായ ജോർജ് കാർലിൻ പറഞ്ഞിട്ടുണ്ട്. ജനക്കൂട്ടത്തിന് വിവേകം തുലോം കുറവും വികാരം അതിശക്തവുമാണല്ലോ. അലന്റെ മരണം സൃഷ്ടിച്ച മനോവേദനയോടൊപ്പം, താൻ അധികാരത്തിലേറിക്കഴിഞ്ഞാൽ പിന്നെ മനുഷ്യത്വത്തിന്റെ  പുഴകളങ്ങനെ ഒഴുകി നടക്കുമെന്ന ജസ്റ്റിന്റെ വാക്ധോരണി കൂടെയായപ്പോൾ ജനങ്ങൾ ഫ്ലാറ്റ്.! ട്രൂഡോയ്ക്ക് പിഴച്ചില്ല, കനേഡിയൻ ഹൗസ് ഓഫ് കോമൺസിൽ കൺസർവേറ്റീവ് പാർട്ടി മൂക്കും കുത്തി വീണു. 338 സീറ്റുകളുള്ള പാർലമെന്റിൽ 184 സീറ്റുകളിലും ലിബറൽ പാർട്ടി വിജയിച്ചപ്പോൾ കൺസർവേറ്റീവ് പാർട്ടി വെറും 99 സീറ്റിൽ ഒതുങ്ങി.
2006 മുതൽ ശക്തമായ ഭൂരിപക്ഷത്തോടെ കാനഡ ഭരിച്ചിരുന്ന സ്റ്റീഫൻ ഹാർപർക്ക് 2015-ൽ  സ്ഥാനമൊഴിയേണ്ടി വന്നു.

യഥാർത്ഥത്തിൽ, അബ്ദുള്ള കുർദിയും കുടുംബവും പൗരത്വത്തിന് അപേക്ഷിച്ചിരുന്നില്ല. കനേഡിയൻ സർക്കാർ ഇക്കാര്യം ആവർത്തിച്ചു പറഞ്ഞെങ്കിലും, ഒരു കുഞ്ഞിന്റെ മരണം സൃഷ്ടിച്ച വൈകാരിക തരംഗത്തിൽ അത് മുങ്ങിപ്പോവുകയാണ് ഉണ്ടായത്. പോരാത്തതിന്, രാഷ്ട്രത്തിന്റെ അന്ത:സത്ത തന്നെ എക്കാലത്തും രാഷ്ട്രീയ നേട്ടങ്ങൾക്കായി പണയം വയ്ക്കുന്ന ലിബറലുകളുടെ പുറകിൽ നിന്നുള്ള കുത്തും കൂടിയായപ്പോൾ അവിടത്തെ ഭരണകൂടത്തിന് പിടിച്ചു നിൽക്കാനായില്ല. ഇതിനിടയിൽ, അബ്ദുല്ല കുർദിയുടെ സഹോദരി ടീമ കുർദി, തന്റെ സഹോദരനും കുടുംബവും കനേഡിയൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്തു വന്നെങ്കിലും, ലിബറൽ പാർട്ടിയുടെ പി.ആർ വർക്കിൽ അവയെല്ലാം മുങ്ങിപ്പോയി.

ബോട്ടപകടത്തെ ചുറ്റിപ്പറ്റി ധാരാളം കഥകളും, ദുരൂഹതകളും നിഴലിക്കുന്നുണ്ടായിരുന്നു. സംഭവമെന്തെന്നാൽ, മധ്യപൗരസ്ത്യ ദേശങ്ങളിലും മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലും വേരുകളുള്ള എൻ.ജി.ഒ മാഫിയകളെ നിയന്ത്രിക്കുന്നത്  തുർക്കി പ്രസിഡന്റ് റെസെപ് ത്വയിപ് എർദൊഗാനാണ് എന്നത് പരസ്യമായ ഒരു രഹസ്യമാണ്. പൊളിറ്റിക്കൽ ഇസ്ലാമെന്ന ലക്ഷ്യം നടപ്പിലാക്കാനും സൗദി അറേബ്യയിൽ നിന്നും ഇസ്ലാമിന്റെ നായകസ്ഥാനം തട്ടിയെടുക്കാനും ഗൂഢലക്ഷ്യം ഉള്ളിലുള്ള എർദൊഗാൻ യൂറോപ്യൻ രാജ്യങ്ങളുടെ എൻ.ജി.ഒകളെ സാവധാനം തന്റെ രാജ്യത്തു നിന്നും ഏറെക്കുറെ തുരത്തിയിരുന്നു. ഹഖാനി,  താലിബാൻ,മുസ്ലിം ബ്രദർഹുഡ് തുടങ്ങി നിരവധി ഭീകരസംഘടനകളെ സഹായിക്കുന്ന തുർക്കി അവർക്കുള്ള പണം കണ്ടെത്താൻ വേണ്ടിയാണ് സഹതാപത്തിൽ ഊന്നിയ സഹായം പിടിച്ചുപറ്റാൻ ജീവകാരുണ്യ സംഘടനകളെ ഫലപ്രദമായി ഉപയോഗിക്കുന്നത്. ഇതിനു വേണ്ടി മാധ്യമങ്ങളെയും വിദഗ്ധരായ ഫോട്ടോഗ്രാഫർമാരെയും തുർക്കി ആശ്രയിക്കുന്നുണ്ട്. യുദ്ധത്തെയും കലാപത്തെയും പ്രമേയമാക്കി കെടുതികളുടെ ചോര മണക്കുന്ന ചിത്രങ്ങളെടുക്കുന്നതിൽ വിദഗ്ധരാണിവർ. ഇത്തരക്കാർ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ പറയുന്ന കഥകളല്ലാതെ ചിത്രങ്ങൾക്ക് പുറകിൽ നടക്കുന്ന കഥകൾ പുറംലോകം അറിയാറില്ല.

അലൻ കുർദിയുടെ മൃതദേഹം മറ്റുള്ളവയിൽ നിന്നും വേറിട്ട് നീങ്ങിയാണ് കിടന്നിരുന്നതെന്ന കാര്യം പശ്ചാത്യ മാധ്യമങ്ങൾ ശ്രദ്ധിച്ചിരുന്നു. അത് സ്വഭാവികമാവാമെന്ന് കരുതിയെങ്കിലും, ആ മൃതദേഹത്തിന്റെ ചിത്രം പകർത്തിയത് ആരാണെന്ന് അവർ അന്വേഷിച്ചു. നിലൂഫർ ഡെമിർ  എന്ന തുർക്കിഷ് ഫോട്ടോഗ്രാഫറായിരുന്നു ലോകത്തെ പിടിച്ചു കുലുക്കിയ ആ ചിത്രം പകർത്തിയത്. തുർക്കി ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തുന്ന എർദോഗാൻ ഡെമിറോറന്റെ ഡെമിറോറൻ ന്യൂസ് ഏജൻസിയിലെ ഫോട്ടോഗ്രാഫറാണ് നിലൂഫറെന്നത് ഒരു പക്ഷേ,  യാദൃശ്ചികത മാത്രമാവാം. എന്തായാലും, ആ കുഞ്ഞിന്റെ മരണം സൃഷ്ടിച്ച രണ്ട് പ്രത്യാഘാതങ്ങളിലൊന്നായിരുന്നു യൂറോപ്പിലേക്കുള്ള കയ്യും കണക്കുമില്ലാത്ത അഭയാർത്ഥി പ്രവാഹവും കനേഡിയൻ രാഷ്ട്രീയത്തിലെ കൺസർവേറ്റീവ് പാർട്ടിയ്ക്കേറ്റ തിരിച്ചടിയും.

പിന്നങ്ങോട്ട് ട്രൂഡോയുടെ കാലമായിരുന്നു. ഭരണമേറ്റെടുത്ത ഉടൻ തന്നെ ട്രൂഡോ ചെയ്തത് 25,000 അഭയാർഥികൾക്കായി കാനഡ മലർക്കെ തുറന്നിട്ടു കൊടുക്കുകയാണ്. തുടർന്ന് വിവാദങ്ങളുടെ കേളീരംഗമായിരുന്നു ട്രൂഡോ സർക്കാർ. അലൻ കുർദിയുടെ മൃതദേഹം വിറ്റു വോട്ടാക്കിയ ട്രൂഡോ അതു കൊണ്ടും നിർത്തിയില്ല. കാനഡയിലെ പ്രശസ്തമായ ജീവകാരുണ്യ സംഘടനയായ വി ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ, വിദ്യാർത്ഥികൾക്കായി സമ്മർ ഗ്രാൻഡ് മേള നടത്താറുണ്ടായിരുന്നു. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താൻ നിരവധി സെലിബ്രിറ്റികൾ സൗജന്യമായി ഈ പരിപാടിയിൽ പങ്കെടുക്കും. വൻ ജനപ്രീതി നേടിയ ഈ പരിപാടിയിൽ ട്രൂഡോയും കുടുംബവും സ്ഥിരം സാന്നിധ്യമായിരുന്നു. തന്റെ മാനുഷിക വശങ്ങളും സാമൂഹ്യ സേവനത്തിനുള്ള തൽപരതയും കൊട്ടിപ്പാടാൻ ട്രൂഡോ ഈ സന്ദർഭങ്ങൾ സമർത്ഥമായി ഉപയോഗിച്ചു വന്നു. എന്നാൽ, നിർഭാഗ്യവശാൽ, എങ്ങനെയോ ഇടയ്ക്ക് വച്ച് പരിപാടി കയ്യിൽ നിന്നും പോയി. ഭീമൻ തുക വാങ്ങിയാണ് ട്രൂഡോയും കുടുംബവും ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന വിവരം മാധ്യമങ്ങൾ  മണത്തറിഞ്ഞു. ഒന്നും രണ്ടുമല്ല, ഏതാണ്ട് രണ്ടര ലക്ഷം കനേഡിയൻ ഡോളറാണ് ട്രൂഡോയുടെ അമ്മ മാർഗരറ്റ് കണക്കു പറഞ്ഞു വാങ്ങിയത്. സഹോദരൻ അലക്സാണ്ടർ 25,000 കനേഡിയൻ ഡോളറും കൈപ്പറ്റിയെന്ന് തെളിഞ്ഞു. നന്മമരങ്ങളുടെ യഥാർത്ഥ മുഖമറിഞ്ഞ മാധ്യമങ്ങൾ ട്രൂഡോ കുടുംബത്തെ വലിച്ചുകീറി ഒട്ടിച്ചു. ഗതികെട്ടതോടെ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പരസ്യമായി മാപ്പു പറയേണ്ടി വന്നു. ഇടയ്ക്ക് കയറി വന്ന കോവിഡ് ട്രൂഡോയ്ക്ക് രക്ഷയായി. ആഗസ്റ്റ് പകുതി മുതൽ സെപ്റ്റംബർ വരെ ഈ പേരും പറഞ്ഞു മൂപ്പർ പാർലമെന്റ് അടച്ചിട്ടു. എന്നാൽ, ട്രൂഡോയ്‌ക്കേറ്റ അപമാനത്തിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. റോയൽ ബാങ്ക് ഓഫ് കാനഡ, ക്വീൻസ് കോമൺവെൽത്ത് ട്രസ്റ്റ്, വിർജിൻ അറ്റ്ലാന്റിക് എയർവെയ്സ് തുടങ്ങിയ പ്രധാന സ്പോൺസർമാരെ വി ചാരിറ്റിയ്ക്കു നഷ്ടപ്പെട്ടു. മറ്റു പല പ്രമുഖരും അവർ നൽകിയിരുന്ന സമ്പൂർണ സംഭാവനകളും നിർത്തലാക്കി.

കേരള സർക്കാരിന്റെ പിടിപ്പുകേടു കൊണ്ട്
374 കോടി തുലച്ച ലാവ്ലിൻ കേസ് മാത്രമേ നമ്മൾ മലയാളികൾക്ക് കേട്ടു പരിചയമുള്ളൂ. എന്നാൽ, കനേഡിയൻ കുത്തകഭീമനായ  ലാവ്‌ലിന് ഇപ്പണി പുത്തരിയല്ല. കേരളം, ബാംഗ്ലാദേശ്, ക്യാനഡ, ലിബിയ എന്നുവേണ്ട അവർ പണമെറിയാത്ത സ്ഥലം ലോകത്ത് ബാക്കിയില്ല. 2001-11 കാലഘട്ടത്തിൽ, ലിബിയയിൽ വമ്പൻ നിർമാണ കരാറുകൾ പിടിക്കാൻ ലാവ്‌ലിൻ കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയിരുന്നു. കാനഡ കണ്ട ഏറ്റവും വലിയ എൻജിനീയറിങ് കമ്പനികളിലൊന്നായ ലാവ്‌ലിൻ ഇതിനായി നൂറുകണക്കിന് ഏജൻസികളെയും ഉപയോഗിച്ചു. മുൻ ലിബിയൻ നേതാവായ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിക്ക് വരെ  ലിബിയൻ ഗവൺമെന്റ് കരാറുകൾ ലഭിക്കാൻ കമ്പനി വൻതുക കോഴ നൽകിയിരുന്നു. ലിബിയൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം 48 മില്യൺ ഡോളറാണ് ലാവ്‌ലിൻ കോഴയായി നൽകിയത്. 2012-ൽ സിബിസി ചാനൽ ഇക്കാര്യങ്ങളെല്ലാം തെളിവുകളോടെ പുറത്തു വിട്ടു. ഇതോടെ, കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് ലാവ്‌ലിനെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കവേ, അതിശക്തനായ ഒരു ഗോഡ്ഫാദർ കമ്പനിയുടെ പുറകിലുണ്ടെന്ന് പോലീസിനു മനസ്സിലായി. എങ്കിലും, അതാരാണെന്ന് കൃത്യമായി മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല.കാലം കടന്നു പോകവേ, അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലുമായി കാനഡയുടെ മുൻ നിയമമന്ത്രിയും അറ്റോർണി ജനറലും ആയ ജോഡി വിൽസൺ റെയ്ബോൾഡ്‌ രംഗത്തുവന്നു. വൻ വിവാദം സൃഷ്ടിച്ച എസ്.എൻ.സി ലാവ്‌ലിൻ കോഴക്കേസിൽ ഇടപെട്ട ആ ഉന്നതൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണെന്ന് ജോഡി തുറന്നടിച്ചു. ലാവ്‌ലിനെതിരെയുള്ള കേസുകൾ പിൻവലിക്കാനും, നിസ്സാരമായൊരു പിഴയിൽ ശിക്ഷ ഒതുക്കാനും ജസ്റ്റിൻ ട്രൂഡോ തന്നോട് നിർദ്ദേശിച്ചുവെന്ന് അവർ പാർലമെന്റ് ജസ്റ്റിസ് കമ്മിറ്റിയിൽ വെളിപ്പെടുത്തി. ലാവ്‌ലിൻ കമ്പനിയുടമകൾ ലിബറൽ പാർട്ടിയ്ക്ക്  വേണ്ടപ്പെട്ടവരാണെന്നും അവരെ രക്ഷിക്കാൻ ഉഗ്രമായ സമ്മർദ്ദമുണ്ടായെന്നും ഇക്കാര്യമാവശ്യപ്പെട്ടു കൊണ്ട് ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളോളം തന്റെ പുറകേ നടന്നിരുന്നുവെന്നും അവർ പറഞ്ഞു. ഇവരിൽ പലരും പ്രധാനമന്ത്രിയുടെ പരോക്ഷമായ ഭീഷണികളും കൊണ്ടാണ് തന്നെ സമീപിച്ചിരുന്നതെന്നും, എന്നാൽ താൻ അതിനൊന്നും വഴങ്ങിയില്ലെന്നും കൂടി ജോഡി മൊഴി നൽകിയതോടെ ട്രൂഡോയ്ക്കെതിരെ പ്രതിഷേധം കനത്തു. മുൻ അറ്റോർണി ജനറൽ പറഞ്ഞതെല്ലാം സത്യമായിരുന്നുവെന്നും അതിന്റെ ഫലമായാണ് അവരെ വെറ്റെറൻ അഫയേഴ്‌സ് മന്ത്രിയായി ട്രൂഡോ സർക്കാർ തരംതാഴ്ത്തിയതെന്നും കൂടി കൂട്ടി വായിച്ചതോടെ  ജനങ്ങൾക്ക് സത്യം ബോധ്യമായി.

ട്രൂഡോയ്ക്കു പിറകിൽ ജോർജ്ജ് സോറോസിന്റെ കരങ്ങളാണെന്ന് പണ്ടു മുതൽക്കേ കനേഡിയൻ മാധ്യമങ്ങൾ ശക്തമായി ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ നവംബർ 5ന്, യു.എസിൽ നിന്നും കാനഡയിലേക്ക് കടക്കാൻ ശ്രമിക്കവേ യു.എസിന്റെ ഔദ്യോഗിക പോസ്റ്റൽ സർവീസിന്റെ ട്രക്കിൽ നിന്നും ആയിരത്തോളം ഡെലിവർ ചെയ്യാത്ത മെയിലുകൾ പിടിച്ചെടുത്തു. ഇവയുടെ കൂട്ടത്തിൽ ബാലറ്റ് പേപ്പറുകളും  കണ്ടെടുത്തിരുന്നു. ഇവയിൽ 106 എണ്ണം പൊളിറ്റിക്കൽ മെയിലുകളായിരുന്നു. ലോകത്തെ സകല മാധ്യമങ്ങളിലും നിയന്ത്രണമുള്ള സൊറോസ് സംഭവം ഒതുക്കാൻ നോക്കിയെങ്കിലും, ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പുറത്തേക്ക് വിട്ടു. ആദ്യ കുറച്ചു ദിവസങ്ങൾ മാത്രം ഇന്റർനെറ്റിൽ  ലഭിച്ചിരുന്ന ഈ വാർത്തയുടെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഓൺലൈനിൽ പരതിയാൽ ആകെ ലഭിക്കുക ഫാക്ട് ചെക്കിങ് സൈറ്റുകളും ഈ സംഭവത്തെ വെളുപ്പിച്ചു കൊണ്ടുള്ള വാർത്തകളുമാണ്. കാനഡ കേന്ദ്രീകരിച്ചുള്ള ഡൊമീനിയൻ വോട്ടിംഗ് എന്ന ഇലക്ട്രോണിക് കമ്പനിയാണ് യു.എസിലെയും കാനഡയിലെയും എല്ലാ തിരഞ്ഞെടുപ്പുകൾക്കുമുള്ള വോട്ടിംഗ് മെഷീൻ സപ്ലൈ ചെയ്യുന്നത്. എല്ലാ നയതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപജ്ഞാതാക്കളും ഇവർ തന്നെയാണ്. ഇലക്ഷൻ അട്ടിമറിയുടെ രാജാവായ സോറോസിന് ഈ കമ്പനിയുമായുള്ള അവിശുദ്ധ ബന്ധവും ഇരുരാജ്യങ്ങളിലും പരസ്യമായ രഹസ്യമാണ്. കാനഡയിലും യു.എസിലും എന്താണ് യഥാർത്ഥത്തിൽ നടക്കുന്നതെന്ന് ദൈവത്തിനു മാത്രമേ പറയാൻ കഴിയൂ. ഒറ്റയ്ക്കൊരു സാമ്രാജ്യമായ സോറോസിന്റെ കരങ്ങൾ അത്രത്തോളം സ്വാധീനമുള്ളവയാണ്.

കാനഡ കേന്ദ്രീകരിച്ചുള്ള ഖാലിസ്ഥാൻ അനുകൂല  സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്. ഇവരുടെ ആസ്ഥാനം യു.എസ് ആണെങ്കിലും പ്രവർത്തനങ്ങൾ പൂർണ്ണമായും കേന്ദ്രീകരിച്ചിരിക്കുന്നതും പണം ഒഴുകുന്നതും കാനഡയിൽ നിന്നാണ്. പഞ്ചാബിനെ ഇന്ത്യയിൽ നിന്നും അടർത്തിയെടുത്ത് സിക്കുകാർക്കു മാത്രമായി ഒരു രാഷ്ട്രം സ്ഥാപിക്കുകയെന്ന ഉദ്ദേശത്തോടെ ഖാലിസ്ഥാൻ റഫറണ്ടം ട്വന്റി20 എന്ന ഒരു പ്രമേയവും ഇവർ പാസാക്കിയിട്ടുണ്ട്. കാനഡയിൽ ഇവരുടെ വേരുകളും പ്രവർത്തനവും അതിശക്തമാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവുമധികം സിഖ് മതസ്ഥരുള്ളത് കാനഡയിലാണ്. തങ്ങളുടെ വോട്ട് ബാങ്കായതിനാൽ ട്രൂഡോയുടെ സർക്കാർ ഇവർക്ക് നേരെ കണ്ണടച്ചു പിടിക്കുകയാണ് പതിവ്. ഇന്ത്യയിൽ നടക്കുന്ന സിഖ് തീവ്രവാദത്തിനു ഫണ്ട് ചെയ്യുന്നത് ഈ സംഘടനയാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് മാത്രം ഇവരുടെ പേരിലുള്ള 12 കേസുകളാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. ഭീകരപ്രവർത്തനങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ 2019 ജൂലൈയിൽ ഇന്ത്യൻ ഗവൺമെന്റ് യു.എ.പി.എ നിയമപ്രകാരം സിഖ്സ് ഫോർ ജസ്റ്റിസ് സംഘടന നിരോധിച്ചിരുന്നു. ഖാലിസ്ഥാൻ പ്രൊപ്പഗാൻഡ പ്രചരിപ്പിക്കാൻ പാകിസ്ഥാനിലുള്ള  കർത്താർപൂർ ഗുരുദ്വാരയിലേക്കുള്ള തീർത്ഥാടനം ഖാലിസ്ഥാൻ മറയാക്കുന്നുണ്ടെന്ന് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പാകിസ്ഥാന്റെ പിന്തുണയുമുണ്ട്. ഇക്കഴിഞ്ഞ മാസം, കർത്താർപൂർ ഗുരുദ്വാരയുടെ നിയന്ത്രണം, സിഖ് മതപ്രമുഖരിൽ നിന്നും പാകിസ്ഥാൻ സർക്കാർ നേരിട്ടേറ്റെടുത്ത സംഭവം ഇതിനോടു കൂടെ കൂട്ടി വായിച്ചാൽ കാര്യങ്ങളുടെ ഏകദേശം കിടപ്പ് നമുക്ക് പിടുത്തം കിട്ടും.

സിഖ് തീവ്രവാദത്തെ കാനഡ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും ഭീകരമായ 5 തീവ്രവാദ സംഘങ്ങളിലൊന്നായി  മുൻ കനേഡിയൻ സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, തന്റെ ഭൂരിപക്ഷം നിലനിർത്താനുള്ള രാഷ്ട്രീയ താൽപര്യത്തിന്റെ ഫലമായി ജസ്റ്റിൻ ട്രൂഡോ 2018-ൽ പട്ടികയിൽനിന്നും സിഖ് തീവ്രവാദത്തെ നീക്കം ചെയ്തു. സിഖ് മതസ്ഥർക്കു മേലെയുള്ള കനേഡിയൻ ഇന്റലിജൻസ് നിരീക്ഷണം ഇതോടെ ഇല്ലാതാവും. ഖാലിസ്ഥാൻ ഭീകരർക്ക് പണി എളുപ്പമായെന്ന് ചുരുക്കം.

എന്തായാലും, ട്രൂഡോയുടെ കുരുട്ടുബുദ്ധിയുടെ പ്രവർത്തനഫലം ഉടനുണ്ടായി. 2019-ൽ നടന്ന രണ്ടാംവട്ട തിരഞ്ഞെടുപ്പിൽ, കനേഡിയൻ പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുത്തത് 18 സിഖ് മതസ്ഥരെയാണ്. ഇവരിൽ 13 പേർ ട്രൂഡോയുടെ തന്നെ ലിബറൽ പാർട്ടി അംഗങ്ങളാണ്. അഞ്ചു ലക്ഷം പേർ വരുന്ന കാനഡയിലെ സിഖ് മതസ്ഥരിൽ വലിയൊരു പക്ഷവും ഖാലിസ്ഥാനെന്ന സ്വതന്ത്ര രാജ്യം സ്വപ്നം കാണുന്നവരാണ്, അതിനായി കടൽ പോലെ പണമൊഴുക്കുന്നവരാണ്. ഇവരുടെ ഇന്ത്യയിലുള്ള പിണിയാളുകൾ മുഴുവൻ പഞ്ചാബിലും ഹരിയാനയിലുമാണ്. തിന്നു കൊഴുത്ത ഇടനിലക്കാരുടെ അന്നം കേന്ദ്രസർക്കാർ മുട്ടിക്കുമ്പോൾ ട്രൂഡോ പിന്നെങ്ങനെ  മിണ്ടാതിരിക്കും.?

പോസ്റ്റർ ബോയ് എന്നാണ് ട്രൂഡോയെ കനേഡിയൻ മാധ്യമങ്ങൾ വിളിക്കുന്നത്. നമ്മുടെ നാട്ടിലുള്ള ഒരെണ്ണത്തിനോട് കിടപിടിക്കുന്ന വെറും ഷോ പീസ്  വ്യക്തിത്വം. ഖാലിസ്ഥാൻ ഭീകരവാദം കാനഡയ്ക്കുള്ളിൽ നിഷേധിക്കാനാവാത്ത ശക്തിയായി വളർന്നു കഴിഞ്ഞു. പോരാഞ്ഞ് സോഷ്യലിസം,ഡെമോക്രസി, എന്നൊക്കെ പറഞ്ഞ് തീവ്ര ഇടതുപക്ഷമായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി കാനഡയിൽ ശക്തമായി വേരോടിയ അവസ്ഥയാണ് നിലവിലുള്ളത്. ഹൗസ് ഓഫ് കോമൺസിൽ 24 അംഗങ്ങളുണ്ട് ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക്. പോരാത്തതിന്, ജഗ്മീത് സിംഗ് എന്ന ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗവും അവർക്കുണ്ട്.
ട്രൂഡോ പിന്തുണച്ചില്ലെങ്കിൽ, തീവ്ര സിഖ് സമൂഹമൊന്നാകെ ജഗ്മീത് സിംഗിനു പിന്നിൽ അണിനിരക്കും. അധികാരമോഹിയായ ജഗ്മീത് ഒരവസരം നോക്കിയിരിക്കുകയാണ്. പിന്നെ പോസ്റ്റർ ബോയുടെയും പാർട്ടിയുടെയും പൊടി പോലുമുണ്ടാവില്ല.

ഒന്നോർക്കുക, “നഗ്നനായ ഒരു മനുഷ്യൻ നിങ്ങൾക്ക് വസ്ത്രം വാഗ്ദാനം ചെയ്യുമ്പോൾ സൂക്ഷിക്കണം”  എന്നൊരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. അതുപോലെ, ലിബറലുകൾക്ക് എക്കാലത്തും വ്യക്തമായ സ്വാർത്ഥ താൽപര്യങ്ങളുണ്ട്. അത് ചൈനയോട് കൂറ് കാണിക്കുന്ന ഇന്ത്യൻ ലിബറലുകളായാലും, ഖാലിസ്ഥാൻ ഭീകരരോട് അനുഭാവം കാണിക്കുന്ന ജസ്റ്റിൻ ട്രൂഡോ ആയാലും. യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്ന രാഷ്ട്രസ്നേഹികളായ ധിഷണശാലികളെയും ചിന്തകരെയും പ്രോത്സാഹിപ്പിക്കുക. നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങളുടെ യഥാർത്ഥ ചിത്രമറിയുക. പ്രചരണ യുദ്ധത്തിന്റെ കാലഘട്ടത്തിൽ, നമ്മളുടെ ചിന്തകളുടെ നിയന്ത്രണം പ്രൊപ്പഗാൻഡകൾ ഏറ്റെടുക്കാതെ നോക്കുക.

Google search engine
Previous articleഉക്രൈന്റെ നന്ദികേട് : പക വീട്ടുന്ന പുടിൻ
Next articleകാനഡ മോഡൽ ഫ്രീഡം കോൺവോയ് പരീക്ഷിച്ച് പാരീസ് : അടിച്ചൊതുക്കി ഫ്രഞ്ച് പോലീസ്