‘ആലിയയും രൺബീറും കോമാളികൾ’: ബ്രഹ്മാസ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

0

ആലിയയും രൺബീറും അഭിനയിച്ച ബ്രഹ്മാസ്ത്രയ്ക്കെതിരെ  രൂക്ഷവിമർശനവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. ഈ ചിത്രത്തിലൂടെ സംവിധായകൻ അയാൻ മുഖർജി 600 കോടി രൂപ കത്തിച്ചു ചാരമാക്കിയെന്ന് താരം ആരോപിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കങ്കണ വിമർശനങ്ങൾ ഉന്നയിച്ചത്.

കരണ്‍ ജോഹറിനെപ്പോലുള്ളവർ കാരണം ഫോക്സ് സ്റ്റുഡിയോ ഇന്ത്യ പണയം വയ്ക്കേണ്ടി വന്നെന്ന് അവർ പറഞ്ഞു. ആലിയയെയും രൺബീറിനെയും പോലെയുള്ള കോമാളികൾ കാരണം ഇനിയും എത്ര സ്റ്റുഡിയോകൾ പൂട്ടുമെന്നും കങ്കണ ചോദിക്കുന്നുണ്ട്.

കരണ്‍ ജോഹര്‍ തന്‍റെ ഷോയിലൂടെ ആലിയ ഭട്ടും രൺബീറും മികച്ച താരങ്ങളാണെന്ന് സ്ഥാപിക്കുകയാണ് ചെയ്തതെന്ന് കങ്കണ പറഞ്ഞു. അയാൻ മുഖർജിയെ പോലെ ഒരു പ്രതിഭ ഈ നുണ  വിശ്വസിച്ച് സിനിമ അവരെ ഏൽപ്പിച്ചതാണെന്നും താരം വ്യക്തമാക്കി. ജീവിതത്തില്‍ ഇതുവരെ ഒരു നല്ല സിനിമ ചെയ്യാത്ത ഒരു സംവിധായകന്‍ 600 കോടി ബജറ്റില്‍ ഒരു സിനിമ ചെയ്യുന്നുവെന്ന് പറയുമ്പോൾ ഇതിൽ എല്ലാം ഉണ്ടെന്ന് കങ്കണ ചൂണ്ടിക്കാട്ടി.

Google search engine
Previous articleപുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു
Next article‘ഇമോഷണൽ, ഇന്റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രമോഷന് വേണ്ടി ഉപയോഗപ്പെടുത്തി’: തുറന്നുപറഞ്ഞ് ഹണി റോസ്