‘കങ്കാരുവിനെ വളർത്തുമൃഗമാക്കി’: വയോധികന് ദാരുണാന്ത്യം

0

കാൻബെറ: വളർത്തു മൃഗമായ കങ്കാരു ആക്രമിച്ച് വയോധികന് ദാരുണാന്ത്യം.  ഓസ്ട്രേലിയയിലെ റെഡ്മണ്ടിലാണ് സംഭവം നടന്നത്. സംഭവത്തിനു ശേഷം പൊലീസ് കങ്കാരുവിനെ വെടിവെച്ചുകൊന്നു.

മരിച്ച വയോധികന്‍ വീട്ടില്‍ കംഗാരുവിനെ വളര്‍ത്തിയിരുന്നു. ചാരനിറത്തിലുള്ള പടിഞ്ഞാറന്‍ ആണ്‍ കംഗാരുവിന് 2.2 മീറ്റര്‍ വരെ നീളവും 70 കിലോ വരെ ഭാരവും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗുരുതരമായ പരിക്കുകളോടെയാണ് വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.  ആംബുലന്‍സ് ജീവനക്കാര്‍ എത്തുമ്പോൾ പ്രദേശത്ത് കംഗാരുവിനെ കണ്ടിരുന്നുവെന്ന് ആംബുലൻസ് ജീവനക്കാർ അറിയിച്ചു. ഇതിനുശേഷമാണ് അക്രമസ്വഭാവം കാണിച്ച കംഗാരുവിനെ പോലീസ് വെടിവച്ച്‌ കൊലപ്പെടുത്തിയത്.

Google search engine
Previous article‘ആശുപത്രിക്കാരുടെ അനാസ്ഥയിൽ കുഞ്ഞുങ്ങൾ മാറിപ്പോയി’: കുഞ്ഞുങ്ങളെ തിരികെ ലഭിച്ചത് 10 ദിവസത്തിനുശേഷം
Next articleനീലത്തിമിംഗലങ്ങളുടെ ശല്യം, റൂട്ട് മാറ്റി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി