‘കർണാടകയിൽ താരപ്രചാരക പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്’: ശശി തരൂരും ചെന്നിത്തലയും പട്ടികയിൽ, പൈലറ്റ് പുറത്ത്

0

ബംഗളൂരു: കർണാടകയിൽ താരപ്രചാരക പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. 40 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, പട്ടികയിൽ സച്ചിൻ പൈലറ്റിന്റെ സ്ഥാനം പുറത്താണ്. അതേസമയം, ശശിതരൂരും രമേശ് ചെന്നിത്തലയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭൂപേഷ് ഭാഗേലിനും സുഖ്‌വിന്ദര്‍ സിങ് സുഖുവിനും പുറമേ അശോക് ഗെഹലോട്ടും പട്ടികയിലുണ്ട്. 2018-ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ താര പ്രചാരകരുടെ പട്ടികയിൽ സച്ചിൻ പൈലറ്റ് ഉണ്ടായിരുന്നു. എന്നാൽ, അശോക് ഗെഹലോട്ടുമായി ഉടക്കിയതിന് ശേഷമാണ് അദ്ദേഹത്തിനെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍, ജയറാം ജയറാം രമേശ്, പി. ചിദംബരം, കനയ്യ കുമാര്‍ എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.

Google search engine
Previous article‘വന്ദേഭാരത് കാസർഗോഡ് വരെ സർവീസ് നടത്തും’: തിരുവനന്തപുരത്ത് വരുന്നത് വൻ വികസനങ്ങൾ
Next article‘വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസം കൂടുതൽ സ്റ്റോപ്പ് പ്രഖ്യാപിക്കും’: പ്രധാനമന്ത്രി ട്രെയിനിൽ സഞ്ചരിക്കില്ല, അറിയാം വിശദാംശങ്ങൾ