‘യുപി മോഡലിൽ എൻകൗണ്ടർ ചെയ്ത് കൊന്നുതള്ളും’: മുന്നറിയിപ്പു നൽകി കർണാടക മുഖ്യമന്ത്രി

0

ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ വെട്ടേറ്റ് മരിച്ച സംഭവത്തിൽ, അക്രമികൾക്കു മുന്നറിയിപ്പു നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. കൊലപാതകങ്ങളും ആക്രമണങ്ങളും നിർത്തിയില്ലെങ്കിൽ ഉത്തർ പ്രദേശിലെ ‘യോഗി മോഡൽ’ നടപ്പിലാക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

പ്രവീണിന്റെ കൊലപാതകികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി എംഎൽഎ എംപി രേണുകാചാര്യ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബൊമ്മ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇനി ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഉണ്ടാകില്ലെന്ന് പ്രവീണിന്റെ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബൊമ്മ വ്യക്തമാക്കി. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പു നൽകി.

കൊല്ലപ്പെട്ട പ്രവീണിന്റെ കുടുംബത്തെ സന്ദർശിച്ചതിനുശേഷം അദ്ദേഹം 25 ലക്ഷം രൂപയുടെ ധനസഹായം കൈമാറുകയും ചെയ്തു. ഹിന്ദു സഹോദരന്മാർ കൊല്ലപ്പെടുമ്പോൾ നാം അതിനെ അപലപിക്കുമെന്നും ശക്തമായ അന്വേഷണം ആവശ്യപ്പെടുകയും മാത്രമാണ് ചെയ്യുന്നതെന്ന് രേണുക ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ഓം ശാന്തി പോസ്റ്റുകൾ കൊണ്ട് കാര്യമില്ലെന്നും ആളുകൾക്ക്  നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ കുറ്റവാളികളായവരെ തെരുവിൽ വെച്ച്  എൻകൗണ്ടറിലൂടെ വധിക്കണമെന്നും അവർ ട്വീറ്റിൽ പറയുന്നുണ്ട്.

Google search engine
Previous articleഗാന്ധി പ്രതിമയ്ക്ക് കീഴിൽ തന്തൂരി ചിക്കൻ കടിച്ചുപറിച്ച് കോൺഗ്രസ്: വിമർശനവുമായി ബിജെപി
Next article‘ബാർ സ്മൃതിയുടെ മകളുടേതല്ല’: അവകാശവാദവുമായി ഗോവൻ കുടുംബം