‘പോക്സോ കേസിൽ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാം’: കർണാടക ഹൈക്കോടതി

0

കൗമാരക്കാരിയുമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരെ ശിക്ഷിക്കാനുള്ളതല്ല പോക്‌സോ നിയമമെന്നാണ് മദ്രാസ് ഹൈക്കോടതി പരാമർശിച്ചത്.

ബംഗളൂരു: കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിൽ എത്തിയാൽ പോക്സോ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് എതിരായ പോക്‌സോ കേസില്‍ നടപടികള്‍ അവസാനിപ്പിക്കാനാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രതിയും പെൺകുട്ടിയും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയതായി കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിടുകയായിരുന്നു.

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് ആൺകുട്ടിക്കെതിരെ പോക്സോ കേസ് ചുമത്തിയത്. എന്നാൽ, സമൂഹത്തിൽ ഇത്തരത്തിലുള്ള കേസുകൾ  വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം അഭിഭാഷകർ ഓർമ്മിപ്പിക്കുകയും ചെയ്തു. കൗമാരക്കാരിയുമായി പ്രണയ ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരെ ശിക്ഷിക്കാനുള്ളതല്ല പോക്‌സോ നിയമമെന്നാണ് മദ്രാസ് ഹൈക്കോടതി പരാമർശിച്ചത്.

Google search engine
Previous articleചാൾസ് രാജാവിന് ഇനി പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കാം, ലൈസൻസില്ലാതെ വണ്ടിയോടിക്കാം, രണ്ട് പിറന്നാൾ ആഘോഷിക്കാം
Next articleപുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു