‘കാർത്തിക് ആര്യനും സാറ അലി ഖാനും ഒരുമിച്ച് അവാർഡ് ദാന ചടങ്ങിൽ’: ആഷിഖി 3 ദമ്പതികളെന്ന് വിശേഷിപ്പിച്ച്
ആരാധകർ

0

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ കാർത്തിക് ആര്യനും സാറ അലി ഖാനും. ഗോസിപ്പ് കോളങ്ങളിൽ എപ്പോഴും കാണപ്പെടുന്ന പേരാണ് കാർത്തിക് ആര്യൻ. OTT പ്ലേ അവാർഡ് 2022 ൽ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ പ്രേക്ഷക മനസ്സിൽ ഇടം നേടിയിരിക്കുന്നത്.

അവാർഡ് ദാന ചടങ്ങിൽ ഉടനീളം ഇരുവരും ഒരുമിച്ച് ആണ് ഇരിക്കുന്നത്. ‘ലവ് ആജ് കൽ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ കാർത്തിക് ആര്യനും സാറ അലി ഖാനും ഡേറ്റിംഗ് നടത്തിയിരുന്നു. നെറ്റ്ഫ്ലിക്സ് ചിത്രമായ ‘ധമാക്ക’യിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം കാർത്തിക് ആര്യൻ കരസ്ഥമാക്കിയിരുന്നു. ‘അത്രംഗി റെ’ എന്ന ചിത്രത്തിലൂടെ ബ്രേക്ക്‌ത്രൂ പെർഫോമൻസ് ഓഫ് ദി ഇയർ ഫീമെയിൽ അവാർഡ് സാറയും സ്വന്തമാക്കിയിട്ടുണ്ട്.
ഇരുവരും ഗൗരവമായി ചർച്ച ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ, കാർത്തിക് തന്റെ നിറഞ്ഞ ചിരിയോടെ സന്ദർഭം മാറ്റുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

തങ്ങളുടെ പ്രിയ താരങ്ങളെ ഒരുമിച്ച് കണ്ട ആവേശത്തിലാണ് പ്രേക്ഷകർ. അവർ വളരെ മനോഹരമാണെന്നും ഞങ്ങൾക്ക് അവരെ ഒരു സിനിമയിൽ ഒരുമിച്ച് വേണമെന്നും ഒരു ആരാധകൻ ആവശ്യപ്പെടുന്നുണ്ട്. ഇതെന്റെ ആഷിഖി  3  ദമ്പതികൾ ആണെന്ന് മറ്റൊരു ആരാധകൻ കുറച്ചു. അതേസമയം, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന തന്റെ അടുത്ത ചിത്രമായ ‘ആഷിഖി 3’ അടുത്തിടെ കാർത്തിക് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിലെ നായിക ആരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നായിക ആരാണെന്ന് അറിയാൻ വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Google search engine
Previous article‘ബ്രഹ്മാസ്ത്ര 2 വിനായി കാത്തിരിക്കാനാവില്ല’: സിനിമയെ പുകഴ്ത്തി ബോളിവുഡ് താരങ്ങൾ
Next article‘ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകില്ല’: ഗുലാം നബി ആസാദ്