കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന സംഭവം: പൊലിഞ്ഞത് 6 ജീവനുകൾ

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിന്നും കേദാർനാഥിലേക്ക് തീർത്ഥാടകരെ കൊണ്ടുപോയ ഹെലികോപ്റ്റർ തകർന്നുവീണു. രണ്ട് പൈലറ്റുമാർ അടക്കം ആറു പേരാണ്  ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ആറുപേരും മരണപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫാട്ടയിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. പറന്നുയർന്നതിന് പിന്നാലെ, ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം പോലീസും ദുരന്തനിവാരണ സേനയും ആരംഭിച്ചിട്ടുണ്ട്.

കേദാർനാഥിലുണ്ടായ ഹെലികോപ്റ്റർ അപകടം അപ്രതീക്ഷിതവും ഞെട്ടൽ ഉളവാക്കുന്നതുമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്‌ സംസ്ഥാന സർക്കാരെ ബന്ധപ്പെട്ട് വരികയാണെന്ന് അദ്ദേഹം അറിയിച്ചു.

Google search engine
Previous article‘ആത്മകഥയിൽ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും’: സ്വപ്നയുടെ ചതിയുടെ പത്മവ്യൂഹം പുറത്ത്
Next article‘ജയലളിതയുടെ മരണം മികച്ച ചികിത്സ ലഭിക്കാതെ’: ശശികലയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ