‘കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണം’: പ്രധാനമന്ത്രിക്ക് കത്തെഴുതി കെജരിവാൾ

0

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി കെജരിവാൾ. നോട്ടുകളിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഇക്കാര്യം താൻ ആവശ്യപ്പെടുന്നതെന്ന് കെജരിവാൾ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടണമെന്നും ഇതിനായി ദൈവങ്ങളുടെ അനുഗ്രഹം വേണമെന്നുമാണ്‌  അദ്ദേഹം പറയുന്നത്. ഇന്തോനേഷ്യയുടെ കറൻസിയിൽ ഗണപതിയുടെ ചിത്രം ഉണ്ടെന്നും അതുകൊണ്ട് നമ്മൾക്കും ചിത്രം ഉൾപ്പെടുത്തിക്കൂടെ എന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

അതേസമയം, ഹിന്ദുവിരുദ്ധ മുഖം മറച്ചുവയ്ക്കാനാണ് കെജരിവാൾ ഇത്തരത്തിലുള്ള
ഒരു ആശയം കൊണ്ടുവന്നതെന്ന് പറഞ്ഞ് ബിജെപി രംഗത്ത് വന്നിരുന്നു.  എന്തുകൊണ്ടാണ് അംബേദ്കറുടെ ചിത്രം ഉൾപ്പെടുത്താൻ കേജരിവാൾ ആവശ്യപ്പെടാത്തതെന്ന ചോദ്യം കോൺഗ്രസ് നേതാവ് മനീഷ് തീവാരിയും ഉന്നയിച്ചിരുന്നു.

Google search engine
Previous articleയോഗിക്കെതിരെയുള്ള പ്രസംഗം: അസം ഖാന് മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിച്ച്
കോടതി
Next article‘നരേന്ദ്ര മോദി യഥാർത്ഥ രാജ്യസ്നേഹി’: ഇന്ത്യയ്ക്ക് വേണ്ടി ചെയ്തത് അനവധി കാര്യങ്ങളെന്ന് പുടിൻ