പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച, കസവ് വേഷ്ടിയും കൃഷ്ണവേഷവും സമ്മാനിച്ച് മുഖ്യമന്ത്രി

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിക്ക് കസവ് വേഷ്ടിയും കൃഷ്ണവേഷവുമാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. ഇരുവരും പരസ്പരം നവവത്സരാശംസകളും പങ്കുവെച്ചു. ഈ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.

കോവിഡ് ഭീഷണി ഉയർന്നുവരുന്ന സാഹചര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റിയും ഇരുവരും ചർച്ച ചെയ്തുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടിക്കാഴ്ചയിൽ ബഫർ സോണിനെ കുറിച്ച് ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.

കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്  സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Google search engine
Previous article‘വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട കാമുകിക്ക് മർദ്ദനം’: യുവാവിന്റെ വീട് പൊളിച്ച് നീക്കി സർക്കാർ
Next article‘രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം’: തിരഞ്ഞെടുപ്പ് കമ്മീഷൻ