‘വന്ദേഭാരത് തലസ്ഥാനത്ത്’: വൻ സ്വീകരണവുമായി ജനങ്ങൾ

0

തിരുവനന്തപുരം: കൊച്ചുവേളിയിലെത്തിയ വന്ദേഭാരത് ട്രെയിന് വൻ സ്വീകരണം നൽകി ജനങ്ങൾ. കരഘോഷങ്ങളും ആർപ്പുവിളികളുമായാണ് ജനങ്ങൾ വന്ദേഭാരതിനെ സ്വീകരിച്ചത്. വൈകിട്ട് ആറുമണിയോടുകൂടിയാണ് ട്രെയിൻ തലസ്ഥാനത്തെത്തിയത്.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, തുടങ്ങിയ പ്രമുഖർ ചേർന്ന് വന്ദേഭാരത് എക്‌സ്പ്രസിന് സ്വീകരണം നൽകി. ട്രെയിൻ ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താൻ വന്ദേഭാരതിന് ഏഴര മണിക്കൂർ കൊണ്ട് സാധിക്കും. കേരളത്തിൽ സർവീസ് നടത്തുന്നത് 16 കോച്ചുകളുള്ള ട്രെയിനാണ്. വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ രാവിലെ പാലക്കാട് സ്റ്റേഷനിലാണ് ആദ്യം എത്തിയത്. അവിടെയും മികച്ച സ്വീകരണമാണ് ജനങ്ങൾ നൽകിയത്.

Google search engine
Previous article‘ഭാരതം പ്രാണന് തുല്യം,അതിർത്തി കടന്നാൽ വിലയറിയും’: ചൈനയ്ക്ക് താക്കീതുമായി അരുണാചലിലെ അതിർത്തി ഗ്രാമങ്ങൾ
Next article‘ജനറൽ ബിപിൻ റാവത്തിന്റെ സ്വപ്നം’: ശത്രുപാളയം ലക്ഷ്യമാക്കി കുതിക്കുന്ന പ്രളയ് മിസൈലുകൾ സേനയുടെ ഭാഗമാകും