‘വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസം കൂടുതൽ സ്റ്റോപ്പ് പ്രഖ്യാപിക്കും’: പ്രധാനമന്ത്രി ട്രെയിനിൽ സഞ്ചരിക്കില്ല, അറിയാം വിശദാംശങ്ങൾ

0

തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനിൽ സഞ്ചരിക്കുകയില്ലെന്ന് റിപ്പോർട്ടുകൾ. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30നാണ് ഫ്ലാഗ് ഓഫ് നടക്കുക. ഫ്ലാഗ്ഓഫിനുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് വന്ദേഭാരതിൽ സഞ്ചരിക്കാൻ കഴിയുക. എല്ലാ പ്രധാന സ്ഥലങ്ങൾക്കും പങ്കാളിത്തം ലഭിക്കാനാണ് ഉദ്ഘാടനദിവസം അധിക സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് റെയില്‍വേ വ്യക്തമാക്കി.

25ന് 10.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് ട്രെയിൻ പുറപ്പെടും. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്.

Google search engine
Previous article‘കർണാടകയിൽ താരപ്രചാരക പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്’: ശശി തരൂരും ചെന്നിത്തലയും പട്ടികയിൽ, പൈലറ്റ് പുറത്ത്
Next article‘റാം ലല്ലയ്ക്ക് ജലാഭിഷേകം’: 8 രാജ്യങ്ങളുടെ പ്രതിനിധികൾ അയോധ്യയിൽ