സിക്കിം വാഹനാപകടം: വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും

0

പാലക്കാട്: വടക്കൻ സിക്കിമിൽ സൈനിക ട്രക്ക് അപകടത്തിൽപ്പെട്ട് വീരമൃത്യു വരിച്ചവരിൽ മലയാളി സൈനികനും. പാലക്കാട് സ്വദേശി വൈശാഖ്(26) ആണ് വീരമൃത്യു വരിച്ചത്. മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരും 13 സൈനികരും ഉള്‍പ്പെടെ 16 പേരാണ് അപകടത്തില്‍ വീരമൃത്യു വരിച്ചത്.

നാലുവർഷമായി വൈശാഖ് സൈന്യത്തിന്റെ ഭാഗമാണ്. വളവ് തിരിയുന്നതിനിടെ വാഹനം റോഡില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 20 പേരാണ് ട്രക്കിൽ ഉണ്ടായത്. ഇതിൽ പരിക്കേറ്റ നാല് സൈനികർ ചികിത്സയിലാണ്. അപകടസ്ഥലത്ത് നിന്നും പുറത്തെടുത്ത മൃതദേഹങ്ങള്‍ ഗാങ്‌ടോക്കിലെ എസ്ടിഎന്‍എം ആശുപത്രിയിലേക്ക്‌ മാറ്റിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അപകടത്തെത്തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ദുഃഖം രേഖപ്പെടുത്തി. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Google search engine
Previous article‘ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലുക’: രാജാ പടേരിയയുടെ പരാമർശം വിവാദത്തിൽ
Next article‘ക്രിസ്മസ് ഇസ്ലാമിക വിരുദ്ധം’: സക്കീർ നായിക്കിന് ക്രിസ്മസ് ആശംസ അയച്ച് സോഷ്യൽ മീഡിയ