സെലൻസ്കിയെ യുഎസ് പറ്റിച്ചെന്നു പറഞ്ഞത് രാജ്യദ്രോഹം: എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം

0

കീവ്: ഉക്രൈൻ നാറ്റോയിൽ അംഗമാകരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ട എംപിയ്ക്കു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തി സെലൻസ്കി ഭരണകൂടം. ഉക്രൈൻ പാർലമെന്റ് അംഗമായ ഇല്യ കിവയെയാണ് ഫേസ്ബുക്കിൽ അദ്ദേഹമിട്ട പോസ്റ്റിന്റെ പേരിൽ ഭരണകൂടം വേട്ടയാടുന്നത്.

വൊളോഡിമിർ സെലൻസ്കിയുടെ ദീർഘകാലമായുള്ള വിമർശകനാണ് കിവ. ഇക്കഴിഞ്ഞ ഒന്നാം തീയതി, ‘ഉക്രൈൻ പൗരനായ എനിക്ക്, ഈ രാജ്യം നാറ്റോ അംഗമാകുന്നത് താല്പര്യമില്ല. കിഴക്കിനും പടിഞ്ഞാറൻ ഇടയിൽ ഒരു പാലമായി ഉക്രൈൻ വർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന് കിവ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഭരണകൂടത്തെയും സെലൻസ്കി സർക്കാർ നിയന്ത്രിക്കുന്ന കോടതികളെയും ചൊടിപ്പിച്ചത്.

റഷ്യയ്ക്ക് ഉക്രൈയിൻ ആക്രമിക്കാൻ പ്രകോപനം നൽകിയെന്നും, ആക്രമണകാരികളെ ഉക്രൈൻ മണ്ണിലേക്ക് ക്ഷണിക്കുകയാണ് എംപി ചെയ്തതെന്നും, ഇത് രാജ്യദ്രോഹമാണെന്നും സ്ക്രീൻ പ്രോസിക്യൂട്ടർ ജനറൽ ഐറീന വെനെഡിക്റ്റോവ ആരോപിച്ചു. റഷ്യൻ അനുകൂല നിലപാടാണ് ഇതെന്നും, റഷ്യയുടെ അധിനിവേശം മൂലം ഉക്രൈൻ പൗരന്മാർ രാജ്യം വിടേണ്ടി വന്നുവെന്നും വെനെഡിക്റ്റോവ പറയുന്നു.

അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂവിൽ, സെലൻസ്കിയെ നാറ്റോയും അമേരിക്കയും പറഞ്ഞു പറ്റിച്ചതാണെന്നും, റഷ്യൻ ആക്രമണത്തിന് ചൂണ്ടയിലെ ഇരയായി ഉക്രൈനെ അമേരിക്ക ഉപയോഗിച്ചതാണെന്നും കിവ ചൂണ്ടിക്കാട്ടിയിരുന്നു.

Google search engine
Previous articleപുടിൻ മരണക്കിടക്കയിൽ: കാൻസറിന്റെ അവസാനഘട്ടമെന്ന് യുഎസ് ഇന്റലിജൻസ്
Next articleസെലൻസ്കി കൊല്ലപ്പെട്ടാൽ? : യുഎസ് പദ്ധതികൾ വ്യക്തമാക്കുന്നു