പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു

0

ലണ്ടൻ: ബ്രിട്ടീഷ് രാജവംശത്തിന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. സെന്റ് ജെയിംസ് കൊട്ടാരത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.

ചാൾസ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത് രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ച്‌ബിഷപ്പും അടങ്ങുന്ന അക്സഷന്‍ കൗണ്‍സില്‍ അംഗങ്ങളും ചേർന്നാണ്.

പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍ നിന്ന് ഉടനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനുശേഷം ഹൈഡ്ഡ് പാര്‍ക്കിലും ടവര്‍ ഓഫ് ലണ്ടനിലും ഗണ്‍സല്യട്ടും ഉണ്ടാകും.

Google search engine
Previous article‘പോക്സോ കേസിൽ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാം’: കർണാടക ഹൈക്കോടതി
Next article‘ആലിയയും രൺബീറും കോമാളികൾ’: ബ്രഹ്മാസ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ