‘പൂരപ്പൊലിമയിൽ തൃശൂർ നഗരം’: കാണികളിൽ വിസ്മയം തീർത്ത് കുടമാറ്റം

0

തൃശൂർ: പൂരാവേശത്തിൽ തൃശൂർ നഗരം. കാണികളിൽ വിസ്മയം തീർത്ത് കുടമാറ്റം പുരോഗമിക്കുകയാണ്. പതിനായിര കണക്കിന് ജനങ്ങളാണ് പൂരത്തിന് എത്തിയിരിക്കുന്നത്. പാറമേക്കാവിലമ്മയായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റുന്നത്. 15 ഗജവീരന്മാരാണ് ഇരുവശവും നിൽക്കുന്നത്.

കുടകൾ മാറിമാറി വരുന്നതോടെ, വൻ ആർപ്പുവിളികളാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്. 50 വീതം കുടകളാണ് ഇരു വിഭാഗങ്ങളുടെയും കയ്യിലുള്ളത്. ഇരു വിഭാഗങ്ങളും മത്സരിച്ചാണ് കുടമാറ്റം നടത്തുന്നത്. അതിഗംഭീരമായാണ് ഇരു വിഭാഗങ്ങളും കുടകൾ ഒരുക്കിയിരിക്കുന്നത്.

Google search engine
Previous article‘ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടു’: 66 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച് ഏഴാം ക്ലാസുകാരൻ
Next article‘ഭീകരവാദ പ്രവർത്തനം’: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രം