പരാജയം നേരിട്ട് ഋഷി സുനക്: ലിസ് ട്രസ് ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി

0

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയാണ് ലിസ്.

ലിസിന്റെ ശക്തനായ എതിരാളിയും ഇന്ത്യൻ വംശജനുമായ ഋഷി സുനകിനെ  പരാജയപ്പെടുത്തി കൊണ്ടാണ് അവർ പ്രധാനമന്ത്രി പദവിയിലെത്തിയത്. പാർട്ടി അംഗങ്ങൾ നൽകിയ വോട്ടാണ് ലിസിനെ തുണച്ചത്.

ആദ്യത്തെ അഞ്ച് ഘട്ടങ്ങളിൽ മുന്നിട്ടു നിന്നത് ഋഷി സുനകാണ്. ഋഷി സുനകിന് 60,399 വോട്ടുകള്‍ ലഭിച്ചപ്പോൾ ലിസിന് ലഭിച്ചത് 81,326 വോട്ടുകളാണ്.

Google search engine
Previous articleഎണ്ണ ചൂടാക്കി തലയിൽ പുരട്ടാറുണ്ടോ?: എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം
Next articleഎലിസബത്ത് രാജ്ഞി അന്തരിച്ചു: വിടവാങ്ങിയത് ബ്രിട്ടൻ ഏറ്റവുമധികം കാലം ഭരിച്ച വ്യക്തി