‘വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല, അധികം വൈകാതെ തിരിച്ചു വരും’: വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസ് നേതാവ്

0

ചെന്നൈ: വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മുൻ കോൺഗ്രസ് നേതാവ് പഴ നെടുമാരൻ. പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും കുടുംബത്തോടൊപ്പം കഴിയുകയാണെന്നുമാണ്‌ ഇദ്ദേഹം അവകാശപ്പെടുന്നത്. വേൾഡ് ഫെഡറേഷൻ ഓഫ് തമിഴിന്റെ തലവനാണ് നെടുമാരൻ.

ഭാര്യക്കും മകൾക്കും ഒപ്പം കഴിയുന്ന എൽടിടിഇ തലവൻ ജനത്തിന്റെ മുന്നിൽ വരുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, തമിഴർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ലഭിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും നെടുമാരൻ പ്രഖ്യാപിച്ചു. ശ്രീലങ്കയിൽ രക്ഷപക്സെ ഭരണം  അവസാനിപ്പിച്ചതിനാലാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഭാകരന്റെ അനുമതിയോടുകൂടിയാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്നും നെടുമാരൻ അറിയിച്ചു. 2009ൽ പ്രഭാകരനെ വധിച്ചുവെന്നാണ് ശ്രീലങ്കൻ സർക്കാർ അവകാശപ്പെടുന്നത്. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Google search engine
Previous article‘ഫ്ലൈ ഓവറിന് മുകളിൽ നിന്ന് നോട്ടുകൾ വാരിയെറിഞ്ഞത് മാർക്കറ്റിങ്ങിനുവേണ്ടി, സ്വയം വെട്ടിലായി യുവാവ്
Next articleനടി സുബി സുരേഷിന്റെ മരണം പുതുജീവിതത്തിലേക്ക് കാൽ വയ്ക്കുന്നതിനു മുൻപേ,അപ്രതീക്ഷിത വേർപാടിൽ ഞെട്ടി സിനിമാ ലോകം