ബലാത്സംഗം ചെയ്യപ്പെട്ട മകളുടെ മൃതദേഹം സൂക്ഷിച്ചത് 44 ദിവസം: ഒരച്ഛന്റെ പോരാട്ടത്തിന്റെ കഥ

0

മുംബൈ: മകളെ ബലാൽസംഗം ചെയ്ത് കൊന്നതാണെന്ന് ആരോപിച്ച് പിതാവ് നടത്തിയ പോരാട്ടത്തിൽ മുട്ടുമടക്കി അധികൃതർ. മകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം അധികൃതരെ സമീപിച്ചത്. വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നത് വരെ പിതാവ് മകളുടെ മൃതദേഹം ഉപ്പിലിട്ട് സൂക്ഷിക്കുകയായിരുന്നു. 44 ദിവസമാണ് അദ്ദേഹം മൃതദേഹം ഉപ്പിലിട്ട് സൂക്ഷിച്ചത്.

വടക്ക് പടിഞ്ഞാറ് മഹാരാഷ്ട്രയിലെ നന്ദൂര്‍ബാറില്‍ ആദിവാസി വിഭാഗത്തിൽ പെട്ട 21 വയസ്സുകാരിയാണ് കഴിഞ്ഞമാസം മരണപ്പെട്ടത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, ഈ റിപ്പോർട്ടിനെതിരെ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. മകള്‍ മരണത്തിനു മുന്‍പ് പീഡിപ്പിക്കപ്പെട്ടെന്നും പൊലീസിന്റെ അന്വേഷണം ശരിയല്ലെന്നും കുടുംബം വാദിച്ചു. തുടര്‍ന്ന്, മൃതദേഹം കൃഷിയിടത്തില്‍ തയാറാക്കിയ ഉപ്പ് നിറച്ച കുഴിയില്‍ സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.

പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെ മൂന്ന് യുവാക്കള്‍ തട്ടിക്കൊണ്ടു പോയതായി പോലീസ് പറഞ്ഞു. ഒരു ദിവസത്തിനുശേഷം, ഇരയായ പെണ്‍കുട്ടി ഗ്രാമത്തിലുള്ള തന്റെ ബന്ധുവിനെ വിളിച്ച്‌ ഒരു രഞ്ജിത് താക്കറെയും മറ്റ് രണ്ട് യുവാക്കളും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോയെന്ന് വെളിപ്പെടുത്തി. എല്ലാവരും തന്നെ ബലാത്സംഗം ചെയ്തെന്നും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും അവര്‍ ബന്ധുവിനെ അറിയിച്ചു. ഇതേ തുടർന്ന് പോലീസ് അവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

തുടർന്ന്, ഓഗസ്റ്റ് രണ്ടിന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍, പോസ്റ്റ്മോർട്ടത്തിൽ സംശയം തോന്നിയ പിതാവ് മൃതദേഹം സംസ്കരിക്കാതെ സൂക്ഷിക്കുകയായിരുന്നു. ശരീരം ജീര്‍ണ്ണിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് നീതി നിഷേധിക്കാന്‍ പൊലീസിന് മറ്റൊരു കാരണം ലഭിക്കുമായിരുന്നുവെന്നും അതിനാലാണ് മൃതദേഹം സംരക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Google search engine
Previous article‘തനിക്ക് ഒരു കുഞ്ഞു വേണമെന്ന് തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്’: ദുൽഖറിന്റെ നായിക പറയുന്നു
Next article’70 വർഷത്തെ കാത്തിരിപ്പ്’: ചീറ്റകളെ വരവേറ്റ് രാജ്യം