നീലത്തിമിംഗലങ്ങളുടെ ശല്യം, റൂട്ട് മാറ്റി ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനി

0

ലണ്ടൻ: നീലത്തിമിംഗലങ്ങളുടെ ശല്യം കാരണം ഷിപ്പിംഗ് റൂട്ട് മാറ്റി ലോകത്തിലെ ഏറ്റവും വലിയ കമ്പനി. തിമിംഗലങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യത കൂടുതലായതിനാൽ കനത്ത വെല്ലുവിളികളാണ് നാവികർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയുടെ തെക്കുഭാഗത്തുള്ള ഷിപ്പിംഗ് റൂട്ടിൽ മാറ്റങ്ങൾ വരുത്തിയത്.

വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂരിഭാഗം നീലത്തിമിംഗലവും ഒത്തുചേരുന്ന പ്രദേശമാണിത്. തിമിംഗലങ്ങളുടെ സംരക്ഷണത്തിനുവേണ്ടി, എംഎസ്.സി ഗ്രൂപ്പിനെ സമീപിച്ചിട്ടുണ്ട്. ക്രമീകരണങ്ങൾ നടപ്പാക്കുന്നതോടെ, തിമിംഗലങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് എം.എസ്.സി അറിയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ജീവജാലങ്ങളാണ് നീലത്തിമിംഗലങ്ങൾ. 80 മുതൽ 90 വരെയാണ് ഇവയുടെ ആയുസ്സ്. ഇവയെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Google search engine
Previous article‘കങ്കാരുവിനെ വളർത്തുമൃഗമാക്കി’: വയോധികന് ദാരുണാന്ത്യം
Next article‘നായ കടിച്ചാൽ നഷ്ടപരിഹാരം’: അറിയാം നടപടിക്രമങ്ങളെ പറ്റി