നടൻ മാമുക്കോയ അന്തരിച്ചു

0

കോഴിക്കോട്: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടൻ മാമുക്കോയ(77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഹൃദയാഘാതത്തിനോടൊപ്പം തലച്ചോറിൽ ഉണ്ടായ രക്തസ്രാവുമാണ് മരണകാരണം.

കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഒട്ടനവധി സിനിമകളിൽ ഹാസ്യ താരമായി അഭിനയിച്ച അദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടംനേടിയിരുന്നു. കേരള സർക്കാറിന്‍റെ പ്രഥമ ഹാസ്യാഭിനയ പുരസ്കാര ജേതാവായിരുന്നു മാമുക്കോയ. ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്തു. പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004 ലെ കേരള സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശവും അദ്ദേഹം നേടിയിരുന്നു.

Google search engine
Previous article‘തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം’:സീതാരാമ ക്ഷേത്രത്തിന് മുന്നിലെ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
Next article‘ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടു’: 66 വിദ്യാർത്ഥികളുടെ ജീവൻ രക്ഷിച്ച് ഏഴാം ക്ലാസുകാരൻ