‘കോൺഗ്രസ് ഇനി ഖർഗെ നയിക്കും’: പരാജയം നേരിട്ട് ശശി തരൂർ

0

ന്യൂഡൽഹി: കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖാർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 8000 വോട്ടുകൾ നേടിയാണ് ഖർഗെ വിജയിച്ചിരിക്കുന്നത്. ശശിതരൂരിന് ലഭിച്ചത് 1072 വോട്ടുകളാണ്.

അതേസമയം, കോൺഗ്രസ് അന്തിമഫലം പുറത്തുവിട്ടിട്ടില്ല. രണ്ടര പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നെഹ്റു കുടുംബത്തന് പുറത്തുള്ള ഒരു വ്യക്തി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കർണാടകയിൽ നിന്നുള്ള ദളിത് നേതാവാണ് അദ്ദേഹം.

Google search engine
Previous article‘കോൺഗ്രസ് അധ്യക്ഷ പദവി’:വോട്ടർമാർക്ക് 20 ഭാഷകളിൽ നന്ദി അറിയിച്ച് ശശി തരൂർ
Next article‘മാങ്ങാ മോഷണക്കേസ് ഒത്തുതീർപ്പാക്കരുത്’: തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കോടതിയിൽ