കശ്‍മീർ ഫയൽസിനെതിരെ നെഗറ്റീവ് റിവ്യൂ ഇട്ടു : ജനങ്ങൾ യുവാവിന്റെ മൂക്കുകൊണ്ട് നിലത്ത് എഴുതിച്ച് വിട്ടു

0

ജയ്പൂർ: കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വംശഹത്യയുടെ കഥ പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ നെഗറ്റീവ് പരാമർശം നടത്തിയതിന് ജനങ്ങൾ യുവാവിനെ മൂക്കുകൊണ്ട് നിലത്തെഴുതിച്ച് വിട്ടു.

രാജസ്ഥാനിലെ ബെഹ്‌റോറിലാണ് സംഭവം നടന്നത്. സാമൂഹികമാധ്യമങ്ങളിൽ ചിത്രത്തിനെതിരെ മോശമായി റിവ്യൂ എഴുതിയതിനെ തുടർന്നാണ് യുവാവിന് ഇങ്ങനെ ഒരു അനുഭവം നേരിടേണ്ടി വന്നത്. കുപിതരായ ജനക്കൂട്ടം യുവാവിനെ തടഞ്ഞുനിർത്തി മൂക്ക് കൊണ്ട് നിലത്ത് ഉരയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിന്റെ വീഡിയോ വാട്ട്സ്ആപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇതേതുടർന്ന്, ഭീം ആർമി പ്രവർത്തകർ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.

Google search engine
Previous articleഇസ്രായേലിൽ നാലു പേർ കുത്തേറ്റു മരിച്ചു : അക്രമിയായ ജിഹാദിയെ വഴിയാത്രക്കാരൻ വെടിവെച്ചു കൊന്നു
Next articleമദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കി : പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും