‘പെൺമക്കളെ കാണണം’: നിയമപരമായി ലിംഗഭേദം മാറ്റി അച്ഛൻ

0

ഇക്വഡോർ: അവകാശമുള്ള അമ്മയാകാൻ വേണ്ടി പിതാവ് ചെയ്ത് വൈറലാകുന്നു. പെൺമക്കളുടെ അവകാശം ലഭിക്കാൻ വേണ്ടി നിയമപരമായി പിതാവ് ലിംഗഭേദം മാറ്റുകയായിരുന്നു. സലീനാസ് റാമോസ് എന്ന 47 കാരനാണ് ഈ തീരുമാനമെടുത്തത്. ലിംഗ മാറ്റത്തിനുശേഷം ഇപ്പോൾ താനൊരു അമ്മയായി എന്നാണ് അദ്ദേഹം പറഞ്ഞത്.

പെൺകുട്ടികൾക്ക് മേൽ അവകാശമുള്ളത് സ്ത്രീക്കാണെന്ന് നിയമങ്ങൾ പറയുന്നു. അതിനാലാണ് റാമോസ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കി. താൻ ഇപ്പോൾ ഒരു അമ്മയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം, ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് എൽജിബിടിക്യു രംഗത്തെത്തി. ട്രാൻസ്ജെൻഡർ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിയമം പുരുഷൻ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഇവർ ആശങ്ക ഉന്നയിച്ചത്.

Google search engine
Previous article‘ജപ്പാനിൽ കോവിഡ് വീണ്ടും പടർന്നു പിടിക്കുന്നു’: പ്രതിദിനം മരണപ്പെട്ടത് 456 പേർ
Next article’20 കോടി വിലയുള്ള നായ ഇനി ബംഗളൂരുവിൽ’: സ്വന്തമാക്കിയത് കോക്കേഷ്യൻ ഷെപ്പേഡിനെ