35 രൂപയ്ക്ക് വേണ്ടി യുവാവിന്റെ നിയമപോരാട്ടം: ഇന്ത്യൻ റെയിൽവേക്ക് പോയത് രണ്ടരക്കോടി

0

ന്യൂഡൽഹി: 35 രൂപയ്ക്കു വേണ്ടി ഇന്ത്യൻ റെയിൽവേയുമായി നടത്തിയ നിയമ പോരാട്ടത്തിൽ വിജയം നേടി രാജസ്ഥാൻ സ്വദേശി. കോട്ട സ്വദേശിയും എൻജിനീയറുമായ സുജീത് സ്വാമിയാണ് 35 രൂപ റീഫണ്ട് ചെയ്തുകിട്ടാനായി റെയിൽവേയുമായി അഞ്ച് വർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്. ഇതിനായി അമ്പതോളം വിവരാവകാശ രേഖകൾ സുജീത് സമർപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുജീതിന്റെ ഈ വിജയത്തിന്റെ ഫലം ലഭിക്കാൻ പോകുന്നത് 2.98 ലക്ഷം പേർക്കാണ്.

2017 ഏപ്രിൽ മാസത്തിലാണ് സംഭവം നടക്കുന്നത്. മുപ്പതുകാരനായ സുജീത്, കോട്ടയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ഗോൾഡൻ ടെമ്പിൾ മെയിൽ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജൂലൈ രണ്ടായിരുന്നു യാത്രാതീയതി. എന്നാൽ യാത്ര മാറ്റിവെച്ച സുജീത് ടിക്കറ്റ് റദ്ദാക്കി. പക്ഷേ 765 രൂപയുടെ ടിക്കറ്റ് കാൻസൽ ചെയ്തപ്പോൾ 665 രൂപ മാത്രമായിരുന്നു അദ്ദേഹത്തിന് റീഫണ്ട് ചെയ്ത് ലഭിച്ചത്.

65 രൂപയ്ക്ക് പകരം 100 രൂപ റെയിൽവേ ടാക്സ് ആയി പിടിക്കുകയായിരുന്നു. ഇത് മനസിലാക്കിയ സുജീത് വിവരവകാശ നിയമപ്രകാരം അന്വേഷണം നടത്തി. 35 രൂപ ഈടാക്കിയത് സർവീസ് ടാക്സ് ഇനത്തിൽ എന്നായിരുന്നു ഇതിന് ലഭിച്ച മറുപടി. എന്നാൽ അദ്ദേഹം ടിക്കറ്റ് റദ്ദാക്കുന്ന സമയത്ത് ജി.എസ്.ടി. നിലവിൽ വന്നിരുന്നില്ല. തുടർന്ന് സുജീത് 35 രൂപ തിരികെ ലഭിക്കാൻ വേണ്ടി റെയിൽവേയുമായി പോരാട്ടം നടത്തുകയായിരുന്നു. സുജീതിന്റെ പോരാട്ടം വിജയം കണ്ടതോടെ, സമാന നടപടി നേരിടേണ്ടി വന്ന 2.98 ലക്ഷം പേർക്ക് റെയിൽവേ 2.43 കോടി രൂപയോളം റീഫണ്ട് നൽകേണ്ടി വരും.

Google search engine
Previous articleകുത്തബ് മിനാർ കോംപ്ലക്സിലെ 27 ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണം : ഡൽഹി കോടതിയിൽ ഹർജി
Next articleമാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് ജയം, ആംബർ 15 മില്യൺ നഷ്ടപരിഹാരം നൽകണം