സാനിറ്ററി പാഡിൽ ശ്രീകൃഷ്ണൻ: സിനിമയുടെ പോസ്റ്ററിനെതിരെ കേസ്

0

മുംബൈ: സിനിമാ പോസ്റ്ററിൽ സാനിറ്ററി പാഡിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉപയോഗിച്ചതിന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ‘മാസൂം സവാൽ’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പോസ്റ്ററിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. സന്തോഷ് ഉപാധ്യായയാണ് ചിത്രത്തിന്റെ സംവിധായകൻ.

ഉത്തർ പ്രദേശിലെ വലതുപക്ഷ സംഘടനയായ ഹിന്ദുരാഷ്ട്ര നവനിർമ്മാൺ സേനയുടെ പ്രസിഡന്റ് അമിത് റാത്തോഡിന്റെ പരാതിയെ തുടർന്നാണ് ഗാസിയബാദ് ജില്ലയിലെ ഷഹീദാബാദ് പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമ്മാണത്തിൽ പങ്കെടുത്ത മൊത്തം ക്രൂവിന്റെ പേരും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മതവികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പായ 295 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. അതേസമയം, ആർത്തവ സംബന്ധമായ ബോധവൽക്കരണത്തെ ലക്ഷ്യമിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.

Google search engine
Previous articleഉക്രൈൻ ഭരണകൂടം ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി: തിരിഞ്ഞു കൊത്തി ആംനെസ്റ്റി ഇന്റർനാഷണൽ
Next article‘ഗർഭനിരോധന ഉറകളും ഗുളികകളും’: നവദമ്പതികൾക്ക് വിചിത്ര സമ്മാനവുമായി സർക്കാർ