കൊല്ലപ്പെട്ട ബജ്റംഗ്ദൾ പ്രവർത്തകന്റെ വിലാപയാത്രയ്ക്ക് നേരെ കല്ലേറ് : നാലു പേർക്ക് പരിക്ക്

0

ശിവമോഗ: കർണാടകയിൽ, കൊല്ലപ്പെട്ട ബജ്‌രംഗ് ദൾ പ്രവർത്തകരുടെ വിലാപയാത്ര നേരെ കല്ലേറുണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ, നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് അകമ്പടിയോടെ നടന്ന വിലാപയാത്രയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

മക്ഗൻ ആശുപത്രിയിൽ നിന്നും വിദ്യാനഗറിലെ റോട്ടറി സെമിത്തേരിയിലേക്ക് ഉള്ള യാത്രാമധ്യേയാണ് ഹർഷയുടെ വിലാപയാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. ഒരു പോലീസുകാരനും പത്രപ്രവർത്തകനും, മറ്റു രണ്ട് പേർക്കുമാണ് പരിക്കേറ്റിരിക്കുന്നത്.

ന്യൂസ് 9 റിപ്പോർട്ടർ പ്രിയങ്ക രുദ്രപ്പ, ഈ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ബജ്റംഗദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകത്തെ തുടർന്ന് നഗരത്തിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Google search engine
Previous article‘അവസാന ചാൻസാണ്, ഒരുമിച്ചു നിന്നില്ലെങ്കിൽ ഇലക്ഷൻ കഴിഞ്ഞാൽ വീട്ടിലിരിക്കേണ്ടി വരും’ : കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്
Next articleറഷ്യൻ ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു: അടിയന്തര യുഎൻ യോഗം വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ട് ഉക്രൈൻ