മദ്രസകളിൽ ദേശീയ ഗാനം നിർബന്ധമാക്കി : പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും

0

ലഖ്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വെളിച്ചം പതിയുന്നു. പാരമ്പര്യ വിദ്യാഭ്യാസ രീതികളെല്ലാം സംസ്ഥാന മദ്രസ ബോര്‍ഡ് പൊളിച്ചെഴുതുകയാണ്. മദ്രസകളിൽ രാവിലെയുള്ള ഈശ്വര പ്രാര്‍ത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകള്‍ ആരംഭിക്കാവൂ എന്നതാണ് പ്രധാനമായ ഒരു മാറ്റം. കുട്ടികളിൽ രാജ്യസ്നേഹം വർധിപ്പിക്കാൻ ഇത് ഉപകരിക്കുമെന്ന് മദ്രസ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയന്‍സ് എന്നീ വിഷയങ്ങളും മദ്രസ സിലബസിൽ ഉള്‍പ്പെടുത്തും. എല്ലാക്കൊല്ലവും വാർഷിക പരീക്ഷ നടത്തുമെന്നതാണ് നിർണായകമായ മറ്റൊരു തീരുമാനം. മദ്രസകളിലെ അധ്യാപകരുടെ പ്രവേശനത്തിന്റെ മാനദണ്ഡങ്ങളിലും ബോർഡ് ആകെ മൊത്തം മാറ്റം വരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനിമുതൽ അധ്യാപകരെ നിയമിക്കുക. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിൽ ൽ വിജയിക്കുന്നവരെ മാത്രമേ ഇനി അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുകയുള്ളൂ.

രാജ്യസ്‌നേഹവും, സംസ്‌കാരത്തോട് മമതയുമുള്ള പൗരന്മാരായി കുട്ടികൾ വളരാൻ വേണ്ടിയാണ് വേണ്ടിയാണ് ദേശീയഗാനം നിര്‍ബന്ധമാക്കിയതെന്ന് മദ്രസ ബോര്‍ഡ് അദ്ധ്യക്ഷന്‍ ഇഫ്ക്ഹര്‍ അഹമ്മദ് ജാവേദ് വെളിപ്പെടുത്തുന്നു. നിലവില്‍, ചില മദ്രസകളില്‍ ദേശീയ ഗാനത്തിന് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കാറുള്ളതെന്നും ഇപ്പോള്‍ ഇത് എല്ലാ മദ്രസകളിലും നിര്‍ബന്ധമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Google search engine
Previous articleകശ്‍മീർ ഫയൽസിനെതിരെ നെഗറ്റീവ് റിവ്യൂ ഇട്ടു : ജനങ്ങൾ യുവാവിന്റെ മൂക്കുകൊണ്ട് നിലത്ത് എഴുതിച്ച് വിട്ടു
Next article10 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം : കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ