ഗുജറാത്ത് കലാപത്തോടെ വാജ്പേയ് മോദിയെ പുറത്താക്കാനൊരുങ്ങി: അന്ന് രക്ഷിച്ചത് ബാൽ താക്കറെയെന്ന് ശിവസേന

0

മുംബൈ: 2002ലെ ഗുജറാത്ത് കലാപത്തോടെ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കാൻ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് തയ്യാറെടുത്തിരുന്നുവെന്ന് ശിവസേന. കലാപം അടിച്ചമർത്താൻ കഴിയാതിരുന്നതിനാലായിരുന്നു അത്.

ശിവസേനയുടെ പാർലമെന്റ് അംഗമായ അരവിന്ദ് സാവന്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം, മുഖ്യമന്ത്രിയായിരുന്ന മോദിയെ പുറത്താക്കാൻ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് തീരുമാനിച്ചിരുന്നു. ഇതിനായി അദ്ദേഹം മാനസികമായി തയ്യാറെടുത്തിരുന്നു. പിന്നീട്, ശിവസേന മേധാവിയായിരുന്ന ബാൽ താക്കറെജി ഇടപെട്ടാണ് വാജ്പേയിയുടെ മനസ്സ് മാറ്റിയത്’ അരവിന്ദ് സാവന്ത് വ്യക്തമാക്കുന്നു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ അദ്ദേഹത്തെ ചതിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം ശിവസേനയെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരിക്കുന്നു. മോദി മാത്രമല്ല, ഇപ്പോൾ വിമതരായ എംഎൽഎമാരും ബാലാസാഹേബിനെ ചതിക്കുകയാണ് ചെയ്യുന്നതെന്നും സാവന്ത് ചൂണ്ടിക്കാട്ടുന്നു.

Google search engine
Previous articleമാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് ജയം, ആംബർ 15 മില്യൺ നഷ്ടപരിഹാരം നൽകണം
Next articleസൗഹൃദത്തിൽ തുളച്ചു കയറുന്ന കത്തികൾ: അമരാവതിയിലെ ഉമേഷിന്റെ കൊലയാളികളിലൊരാൾ അടുത്ത സുഹൃത്ത്