‘മത പോലീസിനെതിരെയുള്ള പ്രതിഷേധം’: ആദ്യം അറസ്റ്റിലായ ഷെക്കാരിയെ തൂക്കിക്കൊന്ന് ഇറാൻ

0

ടെഹ്റാൻ: മത പോലീസിനെതിരെയുള്ള പ്രതിഷേധത്തിൽ ആദ്യം അറസ്റ്റിലായ ഷെക്കാരിയ്ക്ക് വധശിക്ഷ നടപ്പിലാക്കി. മിസാൻ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹ്‌സ അമീനി എന്ന പെൺകുട്ടിയെ മതകാര്യ പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ഇറാനിൽ പ്രതിഷേധം നടന്നിരുന്നു. ഈ പ്രക്ഷോഭത്തിൽ ആദ്യം അറസ്റ്റിലായ ആളാണ് ഷെക്കാരി.

ഗതാഗതം തടസ്സപ്പെടുത്തിയെന്നും സുരക്ഷ ജീവനക്കാരെ ആക്രമിച്ചുവെന്നുമാണ്‌ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഈ കേസിൽ കോടതി വിചാരണ നടത്തി നവംബർ 20ന് ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. നിരവധി പേരാണ് മത പോലീസിനെതിരെയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തത്. ഇതിൽ 475 പേർ കൊല്ലപ്പെട്ടിരുന്നു. 18,000 പേർ അറസ്റ്റിൽ ആവുകയും ചെയ്തു. ഇവരിൽ 21 പേർക്ക് വധശിക്ഷ വിധിച്ചുവെന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

Google search engine
Previous articleഅമീനിയ്ക്ക് നീതി: സദാചാര പോലീസിനെ പിരിച്ചുവിട്ട് ഇറാൻ
Next article‘മാൻഡോസ് ചുഴലിക്കാറ്റ്’: ചെന്നൈയിലും കേരളത്തിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്