‘കൊന്നു കളയും.! ഉറപ്പാണ്’ : യോഗി വീണ്ടും ജയിച്ചതോടെ സ്വമേധയാ വന്നു കീഴടങ്ങിയത് അൻപതിലധികം ക്രിമിനലുകൾ

0

ലക്നൗ: ഉത്തർ പ്രദേശിൽ ക്രിമിനലുകൾ ഒന്നിനു പിറകെ ഒന്നായി സ്വമേധയാ വന്ന് പോലീസിന് മുന്നിൽ കീഴടങ്ങുന്നു. അമ്പതിലധികം ക്രിമിനലുകളാണ് ഇതുവരെ ഇങ്ങനെ വന്നു കീഴടങ്ങിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാമതും അധികാരമേൽക്കും എന്ന് ഉറപ്പായതോടെയാണ് ഉത്തർ പ്രദേശിൽ ഇങ്ങനെയൊരു പ്രതിഭാസം അരങ്ങേറുന്നത്. കീഴടങ്ങിയില്ലെങ്കിൽ, ക്രിമിനലുകളെ നിർദാക്ഷിണ്യം വെടിവെച്ചു കൊല്ലുന്ന യോഗിയുടെ ‘ഠോക് ദോ’ പോളിസി രാജ്യം മുഴുവൻ കുപ്രസിദ്ധമാണ്.

കുറ്റകൃത്യങ്ങൾ ചെയ്താൽ ജീവനോടെ കോടതിയെത്തില്ലെന്ന ഭയം മൂലമാണ് പ്രതികൾ ഇങ്ങോട്ട് വന്നു കീഴടങ്ങുന്നത്. അഡീഷണൽ ഡിജിപി പ്രശാന്ത് കുമാറാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇക്കാര്യം തിങ്കളാഴ്ച വെളിപ്പെടുത്തിയത്. യോഗി ആദിത്യനാഥ് രണ്ടാം വട്ടം അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ, രണ്ടുപേരെയാണ് യു.പി പോലീസ് വെടിവെച്ചു കൊന്നത്.

Google search engine
Previous article10 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷം : കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Next articleപഴയ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യാനുള്ള നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ : അറിയേണ്ടതെല്ലാം