പത്തുമക്കളുണ്ടോ?, എന്നാൽ സമ്മാനമുണ്ട്: അമ്മമാർക്ക് വൻതുക ഓഫർ ചെയ്ത് പുടിൻ

0

മോസ്‌കോ: രാജ്യത്തെ നിസ്സാരമായ ജനസംഖ്യ വർധിപ്പിക്കാൻ പദ്ധതിയുമായി റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിൻ. പത്ത് കുട്ടികളുള്ള അമ്മമാർക്ക് വൻതുകയാണ് പുടിൻ ഓഫർ ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാനാണ് ഈ നടപടി. കോവിഡ് മഹാമാരി സൃഷ്ടിച്ച മരണങ്ങൾ, ഉക്രയിൻ യുദ്ധത്തിൽ മരിച്ച പതിനായിരക്കണക്കിന് സൈനികർ എന്നിവ രാജ്യത്തെ ജനസംഖ്യയെ വിപരീതമായി ബാധിച്ചിരിക്കുകയാണ്. ഇതിനു പോംവഴിയായാണ് സർക്കാർ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിക്കുന്നത്.

13,500 യൂറോയാണ് (ഏകദേശം 10,85,157.00 ഇന്ത്യൻ രൂപ)പത്ത് കുട്ടികൾക്ക് ജന്മം നൽകുന്ന അമ്മമാർക്കായി പുടിൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനസമ്പത്ത് വർദ്ധിപ്പിക്കാനായി കൂടുതൽ കുട്ടികളെ വളർത്താൻ തയ്യാറാവുന്ന കുടുംബങ്ങൾക്കുള്ള സഹായധനമാണിത്. മദർ ഹീറോയിൻ എന്നാണ് റഷ്യൻ ഭരണകൂടത്തിന്റെ ഈ പദ്ധതി അറിയപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണെങ്കിലും, കടൽ പോലെ പരന്നു കിടക്കുന്ന അനന്തമായ ഭൂമിയുണ്ടെങ്കിലും റഷ്യയിൽ ജനസംഖ്യ വളരെ കുറവാണ്. 14 കോടി 40 ലക്ഷം പേർ മാത്രമാണ് റഷ്യയുടെ ജനസംഖ്യ. കടുത്ത മഞ്ഞുള്ള പ്രദേശങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നതിനാൽ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് മുതലായ പ്രധാന നഗരങ്ങളിലാണ് ജനസാന്ദ്രത കൂടുതൽ. രാജ്യം ജനനിബിഡമാക്കാനാണ് ഭരണകൂടം ഇങ്ങനെയൊരു പദ്ധതിയുമായി മുന്നിട്ടിറങ്ങിയത്.

Google search engine
Previous articleരാജ്യത്തെ വിശ്വസനീയമായ സ്ഥാപനങ്ങളുടെ സർവ്വേ റിപ്പോർട്ട് പുറത്ത്: വിശ്വാസ്യതയിൽ ഒന്നാമത് സൈന്യം, തൊട്ടുപിറകിൽ ആർബിഐയും പ്രധാനമന്ത്രിയുടെ ഓഫീസും
Next articleഇംഗ്ലീഷ് മരുന്ന് കഴിക്കുന്നതിലും ഇന്ത്യയിൽ മലയാളി നമ്പർ വൺ