‘തനിക്ക് ഒരു കുഞ്ഞു വേണമെന്ന് തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്’: ദുൽഖറിന്റെ നായിക പറയുന്നു

0

യുവതാരം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘സീതാ രാമം’ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മൃണാൾ ഠാക്കൂറാണ് നായികയായി എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിന് ഇടയിൽ മൃണാൾ പറഞ്ഞ വാക്കുകൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

മൃണാൾ ഠാക്കൂറിനോട് സംഭാഷണത്തിന്റെ ഇടയിൽ ശ്രിയ പിൽഗോങ്കാർ ചോദിച്ച ചോദ്യത്തിന് മൃണാൾ നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലാകുന്നത്. നടിയുടെ പ്രായം അധികരിച്ചു വരുന്നതിനെ പറ്റിയും കുട്ടികളെയും വിവാഹ ജീവിതത്തെ പറ്റിയുമാണ് ശ്രിയ പിൽഗോങ്കാർ ചോദിച്ചത്.

തനിക്ക് ഒരു കുഞ്ഞു വേണമെന്ന് തോന്നിയ സമയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മൃണാൾ തുറന്ന് പറഞ്ഞു. തൻ്റെ അമ്മക്ക് താൻ ഒരു കുഞ്ഞിൻ്റെ അമ്മയായി അവിവാഹിതയായി ജീവിച്ചാലോ, അതല്ല ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാലോ പ്രശ്നം ഇല്ലെന്ന് മൃണാൾ കൂട്ടിച്ചേർത്തു.

Google search engine
Previous article‘തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്’: സർക്കാറിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത
Next articleബലാത്സംഗം ചെയ്യപ്പെട്ട മകളുടെ മൃതദേഹം സൂക്ഷിച്ചത് 44 ദിവസം: ഒരച്ഛന്റെ പോരാട്ടത്തിന്റെ കഥ