ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു

0

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം മുലായം സിംഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വച്ച് അദ്ദേഹം മരണപ്പെടുകയായിരുന്നു.

ഉത്തര്‍ പ്രദേശിൽ 3 തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും മുലായം സിംഗ് യാദവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Google search engine
Previous article‘മദ്യപിച്ച് ലക്കുകെട്ട് പതിനാലുകാരി റോഡിൽ’: വീട്ടിലെത്തിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി
Next articleപെൺകുഞ്ഞ് പിറന്നതിൽ നിരാശ: കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും ജീവനൊടുക്കി