വധഗൂഡാലോചന : നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സുഹൃത്തും സംവിധായകനുമായ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് ഇദ്ദേഹവുമായി പങ്കുവച്ചിരുന്നോ എന്നായിരുന്നു പ്രധാനമായും ഉദ്യോഗസ്ഥർക്ക് അറിയേണ്ടത്. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നാദിർഷാ. ഫേസ്ബുക്കിൽ, ദിലീപിന് അനുകൂലമായി നാദിർഷാ പ്രതികരിച്ചിരുന്നു. നടന്റെ കണക്കിൽപ്പെടാത്ത സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ഇദ്ദേഹത്തോട് ചോദിച്ചതായാണ് വിവരങ്ങൾ.

ഇതേ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാൻ എത്ര തെളിവുകൾ ഇല്ലെന്നാണ് ദിലീപിന്റെ വാദം. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തൊട്ടുപിന്നാലെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന് നടൻ കോടതിയിൽ ഹർജി നൽകിയത്.

Google search engine
Previous articleഇറക്കുമതി തീരുവ ഒഴിവാക്കാം, പക്ഷേ, 500 മില്യന്റെ പാർട്ട്സ് ടെസ്‌ല ഇന്ത്യയിൽ നിന്ന് വാങ്ങേണ്ടി വരും : റിപ്പോർട്ട്
Next article2008 അഹമ്മദാബാദ് സ്ഫോടനങ്ങൾ : മലയാളികളടക്കം 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം