‘സംസ്ഥാനത്തെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികളിൽ പകുതിയിലധികം പേർക്കും മലയാളം വായിക്കാനറിയില്ല’: സർവ്വേ റിപ്പോർട്ട് പുറത്തുവിട്ട് എൻസിഇആർടി

0

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളിൽ പകുതിയിലധികം പേർക്കും മലയാളം വായിക്കാൻ അറിയില്ലെന്ന് റിപ്പോർട്ട്. എൻസിഇആർടി ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് മലയാളം വായിക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നിപുൺ ഭാരത് മിഷനാണ് സർവേ നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സാക്ഷരത വകുപ്പും സംയുക്തമായി നടപ്പിലാക്കിയ പദ്ധതിയാണിത്. സംസ്ഥാനത്തെ 104 സ്കൂളുകളിലെ 1061 വിദ്യാർഥികളിലാണ് സർവേ നടത്തിയത്. ഇതിൽ മൂന്നാം ക്ലാസിലെ 16 ശതമാനം വിദ്യാർത്ഥികൾക്കു മാത്രമാണ് മലയാളം വായിക്കാൻ അറിയുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സർവ്വേ നടത്തിയപ്പോൾ ഈ വിദ്യാർത്ഥികൾക്ക് ഒരു മിനിറ്റിൽ അമ്പതിൽ കൂടുതൽ വാക്കുകൾ വായിക്കാൻ സാധിച്ചുവെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, 56 ശതമാനം വിദ്യാർത്ഥികൾ നിരാശപ്പെടുത്തുകയും ചെയ്തു. അതിനാല്‍ വിദ്യാർത്ഥികൾക്ക് അടിസ്ഥാന ഗ്രേഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്ന് സര്‍വേ ചൂണ്ടിക്കാട്ടി. ഹിന്ദിയുടെ കാര്യത്തിലും വിദ്യാർത്ഥികൾ പിറകിൽ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Google search engine
Previous article‘ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകില്ല’: ഗുലാം നബി ആസാദ്
Next articleഅടിയന്തര സർജറി, ഇറങ്ങിയപ്പോൾ ട്രാഫിക്ബ്ലോക്ക്: കാർ ഉപേക്ഷിച്ച് ഡോക്ടർ ഓടിയത് മൂന്നു കിലോമീറ്റർ