‘കശ്മീരിലെ പ്രശ്നങ്ങൾക്ക്‌ കാരണം നെഹ്റു’: ഒറ്റയടിക്ക് പരിഹരിച്ചത് മോദിയെന്ന് അമിത് ഷാ

0

ഗുജറാത്ത്: കശ്മീരിൽ ഉണ്ടായ പ്രശ്നങ്ങൾക്ക്‌ കാരണം  ജവഹർലാൽ നെഹ്റു ആണെന്ന് അമിത് ഷാ. നെഹ്റു ഭരണഘടനയിൽ ആർട്ടിക്കിൾ 370 ഉൾപ്പെടുത്തിയത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ ബിജെപിയുടെ ഗൗരവം യാത്ര ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണഘടനയിൽ ആർട്ടിക്കിൾ 370 ഉൾപ്പെടുത്തിയതോടുകൂടി കശ്മീർ കുഴപ്പത്തിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കശ്മീരിൽനിന്ന് ആ വകുപ്പ് എടുത്തുകളയാൻ എല്ലാവരും ആഗ്രഹിച്ചുവെന്നും അത് ഒറ്റയടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴാണ് കശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടതെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം, അദ്ദേഹം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് ഗുജറാത്തിൽ ഭരണം നടത്തിയപ്പോൾ എന്നും കർഫ്യൂ ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, മോദി ഭരണത്തിൽ കയറിയതോടെ അതെല്ലാം പഴങ്കഥകൾ ആയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Google search engine
Previous article‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം തുടരും’: കർണാടക വിദ്യാഭ്യാസ മന്ത്രി
Next article‘ഇരകളുടെ മാംസം പ്രസാദം’: അയൽക്കാർക്ക് നൽകിയാൽ ഫലസിദ്ധി വേഗത്തിലാകുമെന്ന് ഷാഫി