അണുബോംബിടുമെന്ന് റഷ്യൻ ഭീഷണി: പുടിൻ വെറുതേ പറയില്ലെന്ന് സെലൻസ്കി

0

കീവ്: റഷ്യ-ഉക്രൈൻ യുദ്ധം നിർണായകമായ തലങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. റഷ്യ തങ്ങൾക്ക് ‘ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കും’ എന്ന് അസന്ദിഗ്ധമായി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു കഴിഞ്ഞു.

പുടിന്റെ ഈ ഭീഷണി കൃത്യമായി സൂചിപ്പിക്കുന്നത് വേണ്ടിവന്നാൽ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന് തന്നെയാണ്. സർവ്വ നാശം വരുത്തുന്ന ഏതൊരു തരം ആയുധങ്ങൾ  ഉപയോഗിച്ചായാലും ശരി, റഷ്യ താൻ സംരക്ഷിക്കുമെന്ന് ബുധനാഴ്ച അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് വെറും വാചകമടി മാത്രമാണെന്നാണ് മാധ്യമങ്ങളുടെ ഭാഷ്യം.

എന്തായാലും ശരി, ആണവായുധം പ്രയോഗിക്കുമെന്ന കാര്യം പുടിൻ ചുമ്മാ വാചകമടിച്ചതാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ ഉക്രൈൻ പ്രസിഡന്റ് സെലൻസ്കി ഇല്ല. സിബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ, വ്ലാഡിമിർ പുടിൻ ഇത്തരം കാര്യങ്ങളൊന്നും വെറുതെ പറയില്ലെന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം.

അതേസമയം, അഥവാ ആണവായുധം പ്രയോഗിക്കുകയാണെങ്കിൽ, വിനാശകരമായ തിരിച്ചടികൾ റഷ്യ നേരിടേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  അമേരിക്കയുടെ ഇടയ്ക്കിടെയുള്ള ഈ മുന്നറിയിപ്പ് യുദ്ധാരംഭത്തിനും മുൻപ് തുടങ്ങിയ നാടകമായതിനാൽ, ഇതൊന്നും ലവലേശം പോലും റഷ്യ വകവെയ്ക്കുന്നില്ല എന്നതാണ് സത്യം.

Google search engine
Previous articleപ്രസവവേദനയിൽ തെരുവിൽ പിടഞ്ഞ് ഭിക്ഷക്കാരി: തുണയായി പ്രസവമെടുത്തത് പോലീസുകാരി
Next article‘മദ്യപിച്ച് ലക്കുകെട്ട് പതിനാലുകാരി റോഡിൽ’: വീട്ടിലെത്തിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി