‘ഗർഭനിരോധന ഉറകളും ഗുളികകളും’: നവദമ്പതികൾക്ക് വിചിത്ര സമ്മാനവുമായി സർക്കാർ

0

ഭുവനേശ്വർ: ദമ്പതികൾക്ക് വിവാഹ സമ്മാനം നൽകി ഒഡീഷ സർക്കാർ. ഗർഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന കിറ്റാണ് സർക്കാർ സൗജന്യമായി നൽകുന്നത്. ‘മിഷന്‍ പരിവാര്‍ വികാസ്’ എന്ന കേന്ദ്രസർക്കാർ പദ്ധതി മുഖേനയാണ് സര്‍ക്കാര്‍ ഈ കിറ്റ് നല്‍കുന്നത്.

‘നയി പാഹല്‍’, ‘നബദമ്പതി’ എന്നീ പേരുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ആശാവര്‍ക്കര്‍മാര്‍ വഴിയാണ് ദമ്പതികളിലേക്ക് ഈ കിറ്റുകൾ എത്തുക. രണ്ട് തോര്‍ത്തുമുണ്ട്, ഒരു നഖംവെട്ടി, കണ്ണാടി, ചീപ്പ്, തൂവാലകള്‍, ഗര്‍ഭനിരോധന ഉറകൾ, ഗുളികകൾ വിവാഹ രജിസ്‌ട്രേഷന്‍ ഫോമുകൾ എന്നിവയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

കുടുംബാസൂത്രണമടക്കമുള്ള വിഷയങ്ങള്‍ വിവരിക്കുന്ന കുറിപ്പുകളും ബ്രോഷറുകളും സർക്കാർ ഈ പദ്ധതിയിലൂടെ നല്‍കുന്നുണ്ട്. സുരക്ഷിതമായ ലൈംഗികവേഴ്ച, ഗര്‍ഭധാരണം, പ്രസവം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

Google search engine
Previous articleസാനിറ്ററി പാഡിൽ ശ്രീകൃഷ്ണൻ: സിനിമയുടെ പോസ്റ്ററിനെതിരെ കേസ്
Next article‘കാണാതായിട്ട് 38 വർഷങ്ങൾ’: സിയാച്ചിനിൽ നിന്നും സൈനികന്റെ മൃതദേഹം കണ്ടെടുത്തു