സൗഹൃദത്തിൽ തുളച്ചു കയറുന്ന കത്തികൾ: അമരാവതിയിലെ ഉമേഷിന്റെ കൊലയാളികളിലൊരാൾ അടുത്ത സുഹൃത്ത്

0

മുംബൈ: നൂപുർ ശർമയെ പിന്തുണച്ചതിനാൽ മതമൗലികവാദികളുടെ കൈകളാൽ കൊല്ലപ്പെട്ട ഉമേഷിന്റെ കൊലയാളികളിലൊരാൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് തന്നെയെന്ന് വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട ഉമേഷ് കോൽഹെയുടെ സഹോദരൻ മഹേഷ് കോൽഹെയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.


‘ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന നൂപുർ ശർമയുടെ പരാമർശങ്ങൾ അവൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. വ്യക്തിപരമായി ആർക്കും അത് അയച്ചു കൊടുത്തിട്ടില്ല. രാത്രി പത്തരയോടെ,കടയിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ ഇസ്ലാമിക തീവ്രവാദികൾ അവനെ തടഞ്ഞുനിർത്തി കുത്തിവീഴ്ത്തുകയായിരുന്നു. കൊലയാളികളിൽ ഒരാളായ യൂസഫ് ഖാൻ ഉമേഷിനെ അടുത്ത സുഹൃത്താണ്. വെറ്ററിനറി ഡോക്ടറായ അയാളെ ഞങ്ങൾക്ക് 2006 മുതൽ അറിയാം.’- മഹേഷ് കോൽഹെ വ്യക്തമാക്കി.


കത്തി കൊണ്ട് കഴുത്തു ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്ന മകനും ഭാര്യയും ചേർന്ന് മഹേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് താൻ സ്ഥലത്ത് എത്തുമ്പോഴേക്കും സഹോദരൻ മരിച്ചിരുന്നുവെന്നും മഹേഷ് പറഞ്ഞു.

Google search engine
Previous articleഗുജറാത്ത് കലാപത്തോടെ വാജ്പേയ് മോദിയെ പുറത്താക്കാനൊരുങ്ങി: അന്ന് രക്ഷിച്ചത് ബാൽ താക്കറെയെന്ന് ശിവസേന
Next articleനൂപുർ ശർമയ്ക്കെതിരെയുള്ള സുപ്രീം കോടതിയുടെ പരാമർശങ്ങൾ മര്യാദകേടാണ്: രൂക്ഷവിമർശനവുമായി രാജ്യത്തെ പ്രമുഖർ