പാർത്ഥ ചാറ്റർജിയുടെ മന്ത്രിസ്ഥാനം തെറിച്ചു: വകുപ്പ് ഏറ്റെടുത്ത് മമത

0

കൊൽക്കത്ത: ബംഗാളിൽ സ്കൂൾ ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ, പാർത്ഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തുനിന്നും നീക്കി. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തതിനു ശേഷം പാർട്ടിയിലെയും മന്ത്രിസഭയിലെ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യണമെന്നുള്ള ആവശ്യമുയർന്നിരുന്നു.

ബംഗാളിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം ചേർന്നത്. വാണിജ്യം, വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, പൊതു സംരംഭങ്ങൾ വ്യാവസായിക പുനർനിർമാണം എന്നീ വകുപ്പുകളാണ് പാർത്ഥ ചാറ്റർജി കൈകാര്യം ചെയ്തിരുന്നത്. ഈ സ്ഥാനത്തുനിന്നും പാർത്ഥ ചാറ്റർജിയെ മാറ്റിയതിന് ശേഷം വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ചുമതല മുഖ്യമന്ത്രി മമതാ ബാനർജി ഏറ്റെടുക്കുകയും ചെയ്തു.

അതേസമയം, തന്റെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത കോടികളുടെ യഥാർത്ഥ അവകാശി പാർത്ഥ ചാറ്റർജിയാണെന്ന് അർപ്പിത ഇഡിയ്ക്ക് മൊഴി നൽകുകയും ചെയ്തു. പണം സൂക്ഷിക്കാൻ തന്റെ ഫ്ലാറ്റ് ഉപയോഗിച്ചതാണെന്നും അർപ്പിത വെളിപ്പെടുത്തിയിരുന്നു. ഇത്രയും തുക തന്നെ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും പണത്തെ കുറിച്ചുള്ള വിവരങ്ങൾ പാർത്ഥ ചാറ്റർജിയ്ക്ക് മാത്രമേ അറിയൂ എന്നും അർപ്പിത ചോദ്യം ചെയ്യലിൽ പറഞ്ഞു.

Google search engine
Previous article‘ലോക്സഭയിൽ ജോലിയുള്ള മോദിജിയല്ലേ?, എനിക്കറിയാം!’: കുഞ്ഞിന്റെ മറുപടിയിൽ പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി
Next articleഗാന്ധി പ്രതിമയ്ക്ക് കീഴിൽ തന്തൂരി ചിക്കൻ കടിച്ചുപറിച്ച് കോൺഗ്രസ്: വിമർശനവുമായി ബിജെപി