ഹമാസിനെ പിന്തുണച്ചു: പോൺസ്റ്റാർ മിയ ഖലീഫയെ വിലക്കി പ്ലേബോയ്

0

കാലിഫോർണിയ: പ്രശസ്ത പോൺ താരം മിയ ഖലീഫയ്ക്ക് വിലക്കേർപ്പെടുത്തി പ്ലേ ബോയ് മാഗസിൻ. മിയ ഖലീഫയുമായുള്ള സഹകരണം നിർത്തുന്നതായും അവരുമായുള്ള എല്ലാ കരാറുകളും റദ്ദ് ചെയ്യുന്നതായും കമ്പനി പ്രഖ്യാപിച്ചു. ഒപ്പം, മിയയുടെ ചാനൽ തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് കമ്പനി നീക്കം ചെയ്യുകയും ചെയ്തു. താരത്തിന്റെ വിവാദമായ ട്വിറ്റർ പരാമർശത്തിന് തൊട്ടു പിന്നാലെയാണ് ഈ സംഭവം നടന്നത്.

‘ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ മിയ ഖലീഫ ആഘോഷിക്കുന്നതായും, അതിൽ സന്തോഷം പ്രകടിപ്പിച്ചുള്ള അവരുടെ പരാമർശങ്ങളും കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വെറുപ്പിനും വിദ്വേഷത്തിനും ഇവിടെ സ്ഥാനമില്ല. അതുകൊണ്ടു തന്നെ, പ്രസ്തുത താരവുമായുള്ള സഹകരണം നിർത്താനും, കമ്പനി വെബ്സൈറ്റിൽ നിന്ന് അവരുടെ ചാനൽ നീക്കം ചെയ്യാനും പ്ലേബോയ് തീരുമാനിച്ചിരിക്കുന്നു’ കമ്പനിയുടെ സോഷ്യൽ മീഡിയ, വെബ്സൈറ്റ് എന്നിവ നിയന്ത്രിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റിക്ക് മാനേജ്മെന്റ് അയച്ച മെയിലിൽ ഇപ്രകാരം പരാമർശിക്കുന്നു.

അക്രമവും, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നവരുടെ കൂട്ടക്കുരുതിയും ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ല. പ്ലേബോയ് കമ്പനി ഇത്തരം പ്രവർത്തികൾക്കെതിരെയാണ് എക്കാലവും നിലകൊള്ളുന്നതെന്നും അധികൃതർ കുറിപ്പിൽ പ്രസ്താവിക്കുന്നു. പ്ലേബോയ് കമ്പനിക്ക് മുൻപേ, കനേഡിയൻ ബ്രോഡ്കാസ്റ്റർ ടോഡ് ഷാപ്പിറോയും മിയ ഖലീഫയെ ഫയർ ചെയ്തിരുന്നു. എന്നാൽ, ജൂതന്മാരുമൊത്തുള്ള കരാറിൽ പങ്കാളിയാകുന്നതിനു മുൻപ് താൻ ഒരുപാട് ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നാണ് മിയ ഖലീഫ ഈ സംഭവത്തോട് ട്വിറ്ററിൽ പ്രതികരിച്ചത്.

Google search engine
Previous article‘ഇന്ത്യയെപ്പോലെ സ്വാധീന ശക്തിയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ അനിവാര്യം’: നന്ദിയറിയിച്ച് ഇസ്രായേൽ പ്രതിനിധി
Next article‘പലസ്തീനിലെ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല’: മുന്നറിയിപ്പുമായി നെതന്യാഹു