കുത്തബ് മിനാർ കോംപ്ലക്സിലെ 27 ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണം : ഡൽഹി കോടതിയിൽ ഹർജി

0

ഡൽഹി: ഇസ്ലാമിക നിർമിതികളെ വിടാതെ പിന്തുടരുകയാണ് പഴയ ഭരണാധികാരികളുടെ ദുഷ്കൃത്യങ്ങളുടെ അനന്തരഫലങ്ങൾ. ഗ്യാൻവാപി മസ്ജിദിനു തൊട്ടുപിറകേ, കുത്തബ് മിനാർ കോംപ്ലക്സിലെ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി സമർപ്പിക്കപ്പെട്ടു. ഹർജി, കോടതി മെയ് 24ന് പരിഗണിക്കും.

കുത്തബ് മിനാർ കോംപ്ലക്സിൽ ഹൈന്ദവരുടെയും ജൈനരുടേതുമായി നിരവധി ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രങ്ങളെല്ലാം പുനരുദ്ധാരണം ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഏകദേശം 27 ക്ഷേത്രങ്ങൾ കുത്തബ്മിനാർ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ ഉണ്ട്.

Google search engine
Previous articleപുകവലിച്ചത് പിടികൂടി : യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് എട്ടുവയസുകാരൻ
Next article35 രൂപയ്ക്ക് വേണ്ടി യുവാവിന്റെ നിയമപോരാട്ടം: ഇന്ത്യൻ റെയിൽവേക്ക് പോയത് രണ്ടരക്കോടി