‘തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം’:സീതാരാമ ക്ഷേത്രത്തിന് മുന്നിലെ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

0

തൃശ്ശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ് തൃശൂരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച ഹനുമാൻ പ്രതിമ വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയാണിത്.

ശ്രീ സീതാരാമ ക്ഷേത്രം ഭാരതത്തിന്റെ ആത്മാവിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരാണിക ക്ഷേത്രങ്ങളെയും, പ്രതീകങ്ങളെയും തച്ചുടച്ചിരുന്ന വിദേശ ആക്രമണകാലഘട്ടത്തിന്റെ കടുത്ത പരീക്ഷണങ്ങളെയും അതിജീവിച്ചാണ് ഭാരതം കടന്നു വന്നതെന്നും ചരിത്രാതീതകാലം മുതൽ ക്ഷേത്രങ്ങൾ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ പ്രതീകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമയാണ് തൃശൂരിലെ പൂങ്കുന്നം പുഷ്പഗിരി അഗ്രഹഹാര സീതാരാമസ്വാമി ക്ഷേത്രത്തിലേത്.
ക്ഷേത്രത്തിന് മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 35 അടി ഉയരമുള്ള പ്രതിമ 20 അടി ഉയരത്തിലുള്ള പീഠത്തിൽ സ്ഥാപിച്ചതോടെ ആകെ ഉയരം 55 അടി ആകും. വലതുകൈ കൊണ്ട് അനുഗ്രഹിച്ചും ഇടതുകൈയിൽ ഗദ കാലിനോട് ചേർത്തുപിടിച്ചും നിൽക്കുന്ന വിധത്തിലാണ് പ്രതിമ.

Google search engine
Previous article‘വന്ദേഭാരതിൽ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച് കോൺഗ്രസ്’: കീറിക്കളഞ്ഞ് ആർപിഎഫ്
Next articleനടൻ മാമുക്കോയ അന്തരിച്ചു